കഴിഞ്ഞ ദിവസമാണ് നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യം നേരിടുന്ന മൂന്നാം തരംഗത്തില്‍ കോവിടിന്റെ ഒമിക്രോണ്‍ വകഭേദമാണ് ശോഭനയ്ക്ക് പിടിപെട്ടത്. അസുഖം ബാധിച്ച വിവരം അവര്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ തനിക്ക് നല്ല ഭേദമുണ്ട് എന്നും എല്ലാം ഓക്കേയാണ് എന്നും തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ശോഭന അറിയിച്ചു.
‘എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്,’ ശോഭന പറഞ്ഞു.
‘സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദന – അത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങൾ വളരെ കുറയുന്നു,’ കോവിഡ് പോസിറ്റീവ് ആയ വിവരം പങ്കു വച്ച് കൊണ്ട് ശോഭന കുറിച്ചു.
‘എന്റെ രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് ഇത് രോഗം വഷലാവുന്നതില്‍ നിന്നും 85 ശതമാനത്തോളം തടയും എന്നാണു ഞാൻ വിശ്വസിക്കുന്നത്. നിങ്ങൾ ഇതിനകം വാക്സിന്‍ എടുത്തില്ലെങ്കില്‍ ഉടനെ തന്നെ എടുക്കാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു.
ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു,’ ശോഭനയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
Read Here: ശ്രദ്ധിച്ചിരുന്നു, എന്നിട്ടും; ഒമിക്രോൺ ബാധിതയെന്നു ശോഭന