മകള്‍ അനന്തനാരായണിയെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രമേ ശോഭന സംസാരിക്കാറുള്ളൂ. മകളുമായുള്ള ഒരു ചിത്രം പോലും ഇത് വരെ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മകള്‍ ഒരു സാധാരണ കുട്ടിയാണ് എന്നും എന്തിനാണ് മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ട് വരേണ്ടതെന്നുമാണ് ഈ വിഷയത്തില്‍ ശോഭനയുടെ നിലപാട്. എന്നാല്‍ അടുത്തിടെ ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകളെക്കുറിച്ചും അവളുടെ നൃത്ത താത്പര്യത്തെക്കുറിച്ചുമൊക്കെ ശോഭന വിശദമായി സംസാരിച്ചു.
ഇത്രയും കാലം മകള്‍ക്ക് നൃത്തത്തോട് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല എന്നും ഈയടുത്താണ് നൃത്തം പഠിക്കണം എന്ന് തന്‍റെയടുക്കല്‍ വന്നു പറഞ്ഞതെന്നും ശോഭന പറഞ്ഞു. മകള്‍ അനന്തനാരായണിയോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് ശോഭന മറുപടി പറഞ്ഞത് ഇങ്ങനെ.
‘അത്യാവശ്യം മകളുടെ സ്കൂളില്‍ നിന്ന് ഫോണ്‍കാള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസ്സിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത്.
കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാന്‍ പറയുന്നതിന്‍റെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം. അത് കൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട എന്നേ ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്.’
മകള്‍ അടുത്തിടെയാണ് തന്‍റെ സിനിമകള്‍ കണ്ടു തുടങ്ങിയത് എന്ന് ‘മണിച്ചിതത്താഴ്’ അവള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് ശോഭന പറഞ്ഞു.