Latest News

വായ്‌ത്താരിക്കനുസരിച്ച് ചുവട് വയ്ക്കാമോ?, ശോഭനയെ വെല്ലുവിളിച്ച് നെടുമുടി വേണു; വീഡിയോ

നെടുമുടിയുടെ ചോദ്യങ്ങൾക്കും നൃത്തചുവടുകളിലൂടെയാണ് ശോഭന മറുപടി പറയുന്നത്

Shobana, Shobana dance
‘ഓൾഡ് ഈസ് ഗോൾഡ്’ എന്നാണ് പൊതുവെ പറയാറുള്ളത്. ചില വീഡിയോകളും അങ്ങനെ അമൂല്യമാണ്. കടന്നുപോകുന്ന ചില നിമിഷങ്ങളെയും അനുഭവങ്ങളെയുമെല്ലം ഒരു ഫ്രെയിമിനകത്തേക്ക് ആവാഹിച്ച് എക്കാലത്തേക്കുമായി സൂക്ഷിച്ചു ചെയ്തുവെയ്ക്കുകയാണ് ഓരോ വീഡിയോയും.

20 വർഷങ്ങൾക്കു മുൻപുള്ള ഒരു സ്റ്റേജ് ഷോയുടെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച ‘ഫാസിൽസ് വെൽക്കം 2000’ എന്ന ഷോയ്ക്ക് ഇടയിൽ നെടുമുടിയുടെ വായ്‌ത്താരിയ്ക്ക് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന.

നെടുമുടിയുടെ വായ്‌ത്താരിയിൽ മൈക്കിളിന്റെ മൃദുംഗവും ആനന്ദിന്റെ തബലയും ശോഭനയുടെ നൃത്തച്ചുവടുകളും ചേരുന്നൊരു സംവാദം എന്നാണ് ഫാസിൽ വിശേഷിപ്പിക്കുന്നത്. നെടുമുടിയുടെ ചോദ്യങ്ങൾക്കും നൃത്തചുവടുകളിലൂടെയാണ് ശോഭന മറുപടി പറയുന്നത്.

മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read more: സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്തു ചോദിക്കും? ശോഭനയുടെ മാസ് മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana nedumudi venu evergreen stage show video

Next Story
ചില തമാശകള്‍ ‘കത്താന്‍’ സമയമെടുക്കും; ട്യൂബ് ലൈറ്റ് എന്ന പേരിനെക്കുറിച്ച് സായ് പല്ലവിSai pallavi, Sai pallavi photos, Sai pallavi latest photos, sai pallavi latest photos, സായ് പല്ലവി, Rana daggubatti, Virarparavam film, Virarparavam photos sai pallavi, sai pallavi rana daggubatti, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com