അവസാനം എനിക്കൊരു അവാർഡ് തന്നല്ലോ, അതിന്റെ ത്രില്ല് ഉണ്ട്; സൈമ വേദിയിൽ ചിരിയുണർത്തി ശോഭന

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശോഭനക്ക് അവാർഡ് ലഭിച്ചത്

shobana, siima awards, shobana award, Suhasini Maniratnam, Radhika Sarathkumar, Kushboo, Khushbu, Poornima Bhagyara, simaa awards 2019, Simaa photos and videos, ie malayalam

താരനിബിഡമായാണ് ഈ വർഷത്തെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) ഹൈദരാബാദിൽ നടന്നത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് പുരസ്‌കാര നിശയിൽ പങ്കെടുത്തതും അവാർഡിന് അർഹരായതും..

ഇപ്പോഴിതാ, അവാർഡ് നേടിയ ശേഷമുള്ള ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണ് ശോഭനക്ക് ലഭിച്ചത്.

വേദിയിൽ നിന്നും പുരസ്‌കാരം വാങ്ങിയ ശേഷം “സൈമ അവസാനം എനിക്ക് ഒരു അവാർഡ് തന്നല്ലോ. കുറച്ചു ത്രില്ല് ഒക്കെ ഉണ്ട്, താങ്ക്യൂട്ടോ” എന്നായിരുന്നു ശോഭന പറഞ്ഞത്. സ്റ്റേജിൽ നിന്ന് ഇറങ്ങും മുൻപ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും കാണാം. വേദിയിൽ ഉണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്.

Also read: സൈമ റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; വീഡിയോ

നേരത്തെ, സൈമ വേദിയിൽ നിന്നും സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവർക്ക് ഒപ്പം എടുത്ത ശോഭനയുടെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടിയതിന്റെ സന്തോഷം ഏവരിലും പ്രകടമായി കാണാമായിരുന്നു. മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ്, നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana funny response after receiving siima awards video

Next Story
‘വിതുമ്പി വിതുമ്പി കരയുന്ന മമ്മൂക്കയെ ആണ് പിന്നെ ഞാൻ കണ്ടത്’mammootty, kr viswambharan, Mammootty kr-viswambharan friendship, anto joseph, മമ്മൂടട്ടി കെ ആർ വിശ്വംഭരൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X