ആഭരണങ്ങള്‍ നിരത്തി ശോഭന; നാഗവല്ലിയുടെ ചിലങ്ക എവിടെയെന്ന് ആരാധകര്‍

നീണ്ട ഏഴു മാസത്തിന് ശേഷം പൊതു വേദിയിൽ ഒരു നൃത്ത പരിപാടിയ്ക്കുള്ള ഒരുക്കത്തിലാണ് ശോഭന

Shobana, Manichithrathazhu, Shobana, Shobana actress, shobana latest films, shobana latest photos, ശോഭന, Shobana dance, Shobana dance videos,

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയായ ശോഭന തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കൂടുതലും സംസാരിക്കാറുള്ളത്. നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും താരം സോഷ്യൽ മീഡിയിയയിൽ പങ്കുവയ്ക്കാറുണ്ട്. നീണ്ട ഏഴുമാസത്തിന് ശേഷം പൊതു വേദിയിൽ ഒരു നൃത്തപരിപാടിയ്ക്കുള്ള ഒരുക്കത്തിലാണ് താരം. അതിന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സൂപ്പർഹിറ്റ് ചിത്രമായ ‘മണിച്ചിത്രത്താഴി’ലെ ഒരു രംഗത്തെ ഓർമിപ്പിക്കുന്നതാണ് ശോഭന പങ്കുവച്ച ഫൊട്ടോ. ശോഭന നൽകിയ അടിക്കുറിപ്പും ‘മണിചിത്രത്താഴു’മായി ബന്ധപ്പെടുത്തിയുള്ള ഒരു അടിക്കുറിപ്പാണ് ശോഭന ചിത്രത്തിന് നൽകിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങൾ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെ പോലെ സ്വന്തം ആഭരണപ്പെട്ടിയ്ക്കു മുന്നിൽ ഏത് തിരഞ്ഞെടുക്കണമെന്ന ആലോചനയിൽ ഇരിക്കുകയാണ് ശോഭന.

“GANGEY” !!couldn’t resist that .. so getting ready for the first performance of the season after seven months .. sorting the traditional from the fancy

Posted by Shobana on Saturday, 5 December 2020

test

നിരത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രവും കഴിഞ്ഞ ദിവസം ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ‘ഈ വസ്ത്രങ്ങൾ ഒക്കെ ഇനി എന്നു പാകമാകും എന്നുടുക്കാനാകും’ എന്നാണ് താൻ ചിന്തിക്കുന്നതെന്നാണ് അടിക്കുറിപ്പിൽ ശോഭന കുറിച്ചത്.

Shobana, iemalayalam

കഴിഞ്ഞ ദിവസം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുന്ദരനായി കുറച്ചു കൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെട്ടത്. ‘കൂൾ ലാൽ സാർ’ എ ഭനയുടെ കമന്റ്.

സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ​ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതു കൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമായിരുന്നു.

‘പക്ഷേ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സൗഹൃദബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Read more: അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana dance program preparation photos

Next Story
മലയാളികളുടെ പ്രിയനായികയാണ് ഈ കുട്ടിക്കുറുമ്പിNavya Nair, നവ്യ നായർ, Navya Nair Son, Navya Nair Son Sai Krishna, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com