/indian-express-malayalam/media/media_files/uploads/2023/05/Shine-Tom-Chacko.png)
Source/ Instagram
മലയാള സിനിമയിലെ പ്രമുഖ നടനായ ഷൈൻ ടോം ചാക്കോ മാധ്യമ പ്രവർത്തകരോട് ക്ഷോഭിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ 'ലൈവി'ന്റെ പ്രിവ്യൂ ഷോയ്ക്കായി എത്തിയതാണ് ഷൈൻ. താരത്തിന്റെ കൂടെ സംവിധാകൻ വി കെ പ്രകാശ്, താരങ്ങളായ മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവരുമുണ്ടായിരുന്നു.
ലഹരി കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്നാണ് ഷൈൻ പൊട്ടിത്തെറിച്ച് ചോദിക്കുന്നത്.
"ഡ്രക്സ് സിനിമാക്കാരാണോ കണ്ടുപിടിച്ചത്? മുപ്പതു വയസ്സുള്ള ചെറുപ്പക്കാരാണോ ലോകത്ത് ആദ്യമായി ഇതു കൊണ്ടു വന്നത്. ആണോടാ? ഈ പറയുന്ന ചെറുപ്പക്കാരോട് നിങ്ങൾ വായ് തുറന്നു ചോദിക്കണം. ഇപ്പോഴത്തെ സിനിമാക്കാരും കൊണ്ടുവന്നല്ല ചെറുപ്പക്കാരും കൊണ്ടുവന്നതല്ല." ആരോപിക്കപ്പെട്ട ആളുകളോട് ഇതേക്കുറിച്ച് ചോദിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ നിങ്ങൾക്ക് എത്ര അവസരം കിട്ടിയാൽ ചോദിക്കുമെന്നായിരുന്നു ഷൈിനന്റെ പ്രതികരണം.
തങ്ങളോട് ചോദിക്കുന്നതു പോലെ അവരോടും ഈ ലഹരി ഉപയോഗത്തെക്കുറിച്ച് ചോദിക്കണമെന്ന് ഷൈൻ പറഞ്ഞു. "സിനിമ തുടങ്ങുമ്പോൾ ലഹരി ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് എഴുതി കാണിക്കും പക്ഷെ അത് ബിസ്‌നസ്സ് ചെയ്യാം. മാതാപിതാക്കൾ തിരിച്ച് ഒരു പരാതി നൽകണം ഞങ്ങളുടെ കുട്ടികൾക്ക് ലഹരി എവിടുന്ന് കിട്ടുന്നു എന്ന് ചോദിച്ച്," ഷൈൻ പറയുന്നു.
വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ലൈവ്.' മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാധാരണക്കാരെ വ്യാജ വാർത്തകൾ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.