യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
ഷൈൻ തന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സഹോദരിയെ പള്ളിയിലേക്ക് കൈപ്പിടിച്ച് കയറ്റുകയാണ് ഷൈൻ. എത്നിക്ക് രീതിയിലുള്ള വസ്ത്രമാണ് താരം അണിഞ്ഞത്. ഷൈനിന് മൂന്ന് സഹോദരങ്ങളാണുള്ളത്. വീട്ടിലെ ആദ്യ മകനാണ് ഷൈൻ. ഇളയ അനുജത്തിയുടെ വിവാഹ നിശ്ചയമാണെന്നാണ് വ്യക്തമാകുന്നത്.
അഹാന കൃഷ്ണയ്‌ക്കൊപ്പമുള്ള ‘അടി’ ആണ് ഷൈന്റെ പുതിയ ചിത്രം. പ്രമോഷൻ സമയത്ത് ഷൈൻ ഒരു അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. “വിവാഹം കഴിക്കുന്നത് എങ്ങനെയെന്നൊക്കെ മറന്നു പോയി. പക്ഷെ കല്യാണ കഴിച്ച് എട്ടു വയസ്സുള്ള കുട്ടിയുണ്ട് എനിക്ക്. സിയൽ എന്നാണ് അവന്റെ പേര്. അമ്മയും മകനും ഇപ്പോൾ മറ്റൊരു ഭൂഖണ്ഡത്തിലാണ്. സെപ്പറേറ്റടായി കഴിഞ്ഞാൽ ആരെങ്കിലും ഒരാളുടെ അടുത്ത് സ്ഥിരമായി നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രണ്ടു സ്ഥലത്തെയും കുറ്റങ്ങൾ കേട്ട് വളരേണ്ടി വരും. അപ്പോൾ അവനു കൺഫ്യൂഷനാകും” ഷൈൻ പറഞ്ഞു.
പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘അടി.’ ദുൽഖർ സൽമാൻ നിർമിച്ച ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തി. ‘നീലവെളിച്ചം’ ആണ് ഷൈന്റെ ഇനി റിലീസിനെത്തുന്ന ചിത്രം.