scorecardresearch

''സ്നേഹവും പ്രണയവും ഒന്നാണെന്ന് വിചാരിക്കുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്''; ഷൈൻ ടോം ചാക്കോ

ഈ സ്നേഹവും പ്രണയവും ഒന്നാണെന്ന് വിചാരിക്കുന്നിടത്താണ് നമ്മുടെ പ്രശ്നം. സ്നേഹിക്കുന്ന ഒരാളും ആ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഷൈൻ അഭിമുഖത്തിൽ പറയുന്നത്

ഈ സ്നേഹവും പ്രണയവും ഒന്നാണെന്ന് വിചാരിക്കുന്നിടത്താണ് നമ്മുടെ പ്രശ്നം. സ്നേഹിക്കുന്ന ഒരാളും ആ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഷൈൻ അഭിമുഖത്തിൽ പറയുന്നത്

author-image
Entertainment Desk
New Update
Shine Tom Chacko Latest FI

ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറെ ചർച്ചാ വിഷയം ആയിരിക്കുന്ന ഒന്നാണ് സിനിമാ താരം ഷൈൻ ടോം ചാക്കോയും മോഡൽ തനൂജയുമായുള്ള പ്രണയ തകർച്ച. കൂടാതെ  ഷൈനിന് കഴിഞ്ഞ ദിവസമാണ് തൻ്റെ എഡിഎച്ച്ഡിയുടെ ക്ലിനിക്കൽ രോഗനിർണയം സ്ഥിരീകരിച്ചത്. ഇപ്പോൾ ഇതാ പ്രണയം തന്നെ സംബന്ധിച്ച് എന്താണെന്നും, അതിന് നൽകിയിരിക്കുന്ന നിർവചനങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള താരത്തിൻ്റ സ്പോട്ലൈറ്റ് അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.

Advertisment

ഷൈൻ ടോമിന് പ്രണയം എന്താണ് എന്ന അവതാരകൻ്റെ ചോദ്യത്തിനാണ് പ്രണയ സങ്കൽപ്പത്തെക്കുറിച്ച് താരം പറഞ്ഞു തുടങ്ങിയത്. ''സ്നേഹമല്ല പ്രണയം. സ്നേഹം ഒരിക്കലും ഒന്നിനേയും സ്വന്തമാക്കാൻ നോക്കില്ല, സംശയിക്കുന്നില്ല, ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കില്ല, കള്ളം പറയില്ല, പൊസസ്സീവ് ആയിരിക്കില്ല, അത് എല്ലാവരോടും ഒരു പോലെ ആയിരിക്കും. പക്ഷേ പ്രണയം ഭയങ്കര പൊസസ്സീവും, സംശയാലുവും, അനിശ്ചിതത്വം ഉണ്ടാക്കുന്നതും, അത് സ്വന്തമാക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒന്നും ആയിരിക്കും''.
 
എന്നാൽ അത് ടോക്സിക് ആകില്ലേ എന്ന ചോദ്യത്തിന്. അതാണ് പ്രണയം എന്ന് ഷൈൻ പറയുന്നു.
 


''പക്ഷേ സ്നേഹം ഒരിക്കലും അങ്ങനെ ആയിരിക്കില്ല.  ഈ സ്നേഹവും പ്രണയവും ഒന്നാണെന്ന് വിചാരിക്കുന്നിടത്താണ് നമ്മുടെ പ്രശ്നം. ഞാൻ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലാണ് എന്നു പറ്റുമെങ്കിലും സ്നേഹത്തിലാണ് എന്ന് പറയുന്നതാണ് സത്യം.''

Advertisment

''സ്നേഹം എന്നു പറയുന്നത് എന്നെക്കൊണ്ട് താങ്ങുന്ന ഒരു പരിപാടിയല്ല. എന്നെ തന്നെ ആണ് എന്ന് നമ്മൾ പറയുന്നുണ്ടെങ്കിൽ​ കൂടിയും നമ്മുക്ക് അതിനും പറ്റുന്നില്ല. ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും. കാരണം സ്നേഹിക്കുന്ന ഒരാളും ആ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ തൻ്റേതാക്കാൻ ആഗ്രഹിക്കുന്നില്ല. ''

''എല്ലാവരേയും അവരവരുടെ സ്വാതന്ത്ര്യത്തിന് വിടാൻ പറ്റുന്നതായിരിക്കും സ്നേഹം. അത് അച്ഛനമ്മമാർക്കോ മക്കൾക്കോ കഴിയുന്നില്ല. പിന്നെ നമ്മൾക്ക് ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകാനും, കൂടെകൂട്ടി ജീവിക്കാനും പറ്റും.''

Shine Tom Chacko, Actor, Web series

''ഇവരൊന്നും പറയുന്നത് ആ സ്നേഹത്തിൻ്റെ പൂർണ്ണ രൂപത്തിനെയല്ല. അത് ഇമോഷണൽ ലോക്കാണ്. ആവൾക്ക് ആരുണ്ടാകും എന്ന് ചിന്തിക്കേണ്ടി വരുന്ന ഒരു പോയിൻ്റ്. അതിൽ നിന്നാണ് അവളെ നമ്മൾ കൈവിടാതെ കൊണ്ടു പോകുന്നത്. അത് ഒരിക്കലും നമ്മുടെ സ്നേഹമാണെന്ന് പറയുന്നില്ല. അത് പിന്നെ നമ്മുടെ തന്നെ മാനസികമായിട്ടുള്ള സമാധാനത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അവള് വേറെ ഇഷ്ടമുള്ള ഒരാളുടെ കൂടെ പോകുമ്പോൾ നമ്മൾ കൈപിടിക്കില്ലേ.'' എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

Read More

Trending Shine Tom Chacko Actor Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: