scorecardresearch
Latest News

മുഖം മുഴുവൻ മറച്ച് എയർപോർട്ടിലെത്തിയ സെലിബ്രിറ്റി; വീഡിയോ

മുഖം മുഴുവനായി മറക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച് കൂളിംഗ് ഗ്ലാസുമണിഞ്ഞുള്ള എൻട്രി ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

മുഖം മുഴുവൻ മറച്ച് എയർപോർട്ടിലെത്തിയ സെലിബ്രിറ്റി; വീഡിയോ

താരങ്ങളുടെ എയർപോർട്ട് ഫാഷൻ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, വിചിത്രമായ വേഷത്തിൽ എയർപോർട്ടിലെത്തിയ വ്യവസായി രാജ് കുന്ദ്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പോൺ കേസുമായി ബന്ധപ്പെട്ട അറസ്റ്റിനു ശേഷം പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിലോ ഒന്നും അത്ര സജീവമല്ല നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര. ക്യാമറയ്ക്ക് മുന്നിലും അപൂർവ്വമായി മാത്രമാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെടാറുള്ളത്.

മുഖം മുഴുവനായി മറക്കുന്ന രീതിയിലാണ് രാജ് കുന്ദ്ര വസ്ത്രം ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്. ചിത്രങ്ങൾ ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായത്. ഏഴു മാസങ്ങൾക്ക് ശേഷമാണ് കേസിൽ കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shilpa shettys husband raj kundra quirky airport look video