ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയ്ക്കും വ്യവസായി രാജ് കുന്ദ്രയ്ക്കും മകൾ പിറന്നു. പുതിയ അതിഥി കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടു. ശിൽപ്പയും രാജും
മകൾക്ക് നൽകിയിരിക്കുന്ന പേര് സമിഷ എന്നാണ്. ഫെബ്രുവരി 15നായിരുന്നു സമിഷയുടെ ജനനം.
വാടക ഗർഭധാരണത്തിലൂടെയാണ് (സറഗസി) ശിൽപ്പയ്ക്കും രാജിനും കുഞ്ഞ് പിറന്നിരിക്കുന്നത്. മുൻപ് ഷാരൂഖ്- ഗൗരി ഖാൻ ദമ്പതികൾക്കും സറഗസിയിലൂടെ കുഞ്ഞ് പിറന്നിരുന്നു.
“ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,” ശിൽപ്പ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന് അർത്ഥമെന്നും ശിൽപ്പ പറയുന്നു. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്തുവെച്ചാണ് ശിൽപ്പയും രാജും മകൾക്കുള്ള പേരു കണ്ടെത്തിയിരിക്കുന്നത്. ശിൽപ്പ രാജ് കുന്ദ്ര ദമ്പതികൾക്ക് എട്ടു വയസുകാരനായ വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.
Read more: ഇതൊക്കെ നിസ്സാരമല്ലേ; തലകീഴായി നിന്ന് അമ്പരപ്പിച്ച് ശിൽപ്പ ഷെട്ടി- വീഡിയോ
2009 ലാണ് ശിൽപ്പയും വ്യവസായിയായ രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. 2012 ലാണ് മകൻ വിയാന്റെ ജനനം.