Latest News

പോൺ ഫിലിം കേസ്: രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള തെളിവുകൾ ശക്തമെന്ന് പൊലീസ്

തിങ്കളാഴ്ച രാത്രിയാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്

Raj Kundra, Raj Kundra arrested, Shilpa shetty, Shilpa Shetty husband, Raj Kundra news, Mumbai Police, Gehana Vasisth, porn apps case, Raj Kundra arrested in porn apps case, രാജ് കുന്ദ്ര, നീലച്ചിത്രം, നീല ചിത്രം, ശിൽപ ഷെട്ടി, പോൺ കേസ്

അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ തെളിവുകൾ ശക്തമെന്ന് മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രലെ പറയുന്നു.

“പോണോഗ്രാഫിക് ചിത്രങ്ങൾ നിർമ്മിക്കുകയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ രാജ് കുന്ദ്രയെ ജൂലൈ 19ന് ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മതിയായ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്,” ഹേമന്ത് നഗ്രലെ വ്യക്തമാക്കി.

മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ ഈ വർഷം ഫെബ്രുവരിയിൽ കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുന്ദ്രയുടെ പേര് ഉയർന്നു വന്നതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മഹാരാഷ്ട്ര സൈബർ പോലീസ് രജിസ്റ്റർ ചെയ്ത സമാനമായ കേസിലും കുന്ദ്രയുടെ പേരും ഉൾപ്പെട്ടിരുന്നു. കേസിൽ മുഖ്യ ഗൂഢാലോചകനാണ് കുന്ദ്രയെന്നാണ് പൊലീസിന്റെ​ അനുമാനം.

Read More: മൊബൈൽ ആപ്പിലൂടെ അശ്ലീല വീഡിയോകൾ; ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

ഈ വർഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ വെബ് സീരീസിന്റെ ഭാഗമായി അശ്ലീല വീഡിയോകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് സൈബർ പോലീസ് സമർപ്പിച്ച കേസിൽ ജാമ്യം ആവശ്യപ്പെട്ട് ജൂണിൽ കുന്ദ്ര മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് സംഭവത്തിൽകഴിഞ്ഞ വർഷം പരാതി നൽകിയിരുന്നത്. അറസ്റ്റിലായവരിൽ കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജോലിക്കാരനും ഉൾപ്പെടുന്നു. മോഡൽ ഷെർലിൻ ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്റ്റാർട്ട്അപ്പ് സ്ഥാപനത്തിലെ ജീവനക്കാരന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു.

തുടർന്ന് സംഭവത്തിൽ കുന്ദ്രയെ പോലീസ് വിളിപ്പിച്ചിരുന്നു. സ്റ്റാർട്ട്അപ്പിൽ നിന്ന് പുറത്തുകടന്നതിനാൽ ആരോപണവിധേയമായ കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ നിക്ഷേപത്തെക്കുറിച്ചും കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ചും രേഖകൾ സമർപ്പിച്ചതായും ആരോപണവിധേയമായ ഷൂട്ടുകളുമായോ വെബ് സീരീസുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫെബ്രുവരിയിൽ അശ്ലീല മൊബൈൽ ആപ്ലിക്കേഷൻ കേസിൽ നടൻ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ വെബ്‌സൈറ്റിൽ അശ്ലീലമായ ഉള്ളടക്കം ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തുവെന്നാരോപിച്ചാണ് വസിഷ്ഠിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ മലാഡിലെ ഒരു വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് നടനെ അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shilpa shetty husband raj kundra arrested in pornography case updates

Next Story
തീരമേ തീരമേ…; മാലിക്കിലെ ഗാനവുമായി കാർത്തിക വൈദ്യനാഥൻKarthika Vaidyanathan, Malik songs, Theerame Theerame malik song, Karthika Vaidyanathan songs, Karthika Vaidyanathan photos, Malik Review, Malik news, മാലിക് ന്യൂസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com