പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചവൾ; ശിൽപ ഷെട്ടിയുടെ ഫിറ്റ്നസ്സിനെ അഭിനന്ദിച്ച് ഭർത്താവ്

ഇന്ന് 44-ാം ജന്മദിനം ആഘോഷിക്കുന്ന ശിൽപ്പയ്ക്ക് ആശംസകൾ അർപ്പിക്കുകയാണ് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ർത്താവ് രാജ് കുന്ദ്ര

Shilpa Shetty, ശിൽപ്പ ഷെട്ടി, Shilpa Shetty Age, ശിൽപ്പ ഷെട്ടി വയസ്സ്, Shilpa Shetty photos, Shilpa Shetty Birthday, Raj Kundra, Shilpa shetty husband photos, ശിൽപ്പയും കുടുംബവും, Shilpa Shetty family

യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും തന്റെ ശരീരസൗന്ദര്യവും ഫിറ്റ്‌നെസ്സും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശിൽപ ഷെട്ടി. പ്രായം 44ൽ എത്തി നിൽക്കുന്ന ശിൽപ്പയുടെ ഫിറ്റ്‌നെസ്സ് ആരെയും അസൂയപ്പെടുത്തും. ഇപ്പോൾ ഇതാ, ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയും ശിൽപ്പയുടെ ഫിറ്റ്‌നെസ്സിനെയും ചിട്ടയോടെയും ആരോഗ്യകരമായ ജീവിതചര്യയേയും അഭിനന്ദിക്കുകയാണ്.

ശിൽപ്പയുടെ പിറന്നാൾ ദിനത്തിലാണ് രാജ് കുന്ദ്ര താരത്തെ അഭിനന്ദിച്ചിരിക്കുന്നത്. “കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഈ മാലാഖയെ എന്റെ ജീവിതത്തിലേക്കു തന്ന ദൈവത്തിനോട് ഞാൻ നന്ദി പറയുകയാണ്. നീയെന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. എന്റെ സ്നേഹം എത്രത്തോളമാണെന്ന് പറയാൻ എനിക്കറിയില്ല. ജന്മദിനാശംസകൾ പ്രിയപ്പെട്ടവളേ. എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ. ആരോഗ്യകരവും സന്തോഷവുമുള്ള ജീവിതചര്യകളിലൂടെ പ്രായം എന്നത് വെറും നമ്പർ മാത്രമാണെന്ന് നീ തെളിയിച്ചു. ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി,” രാജ് കുന്ദ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

Read more: പന്തയം ജയിക്കാനായിരുന്നു അയാള്‍ എന്നെ പ്രണയിച്ചത്: ശിൽപ്പ ഷെട്ടി

Shilpa Shetty, ശിൽപ്പ ഷെട്ടി, Shilpa Shetty Age, ശിൽപ്പ ഷെട്ടി വയസ്സ്, Shilpa Shetty photos, Shilpa Shetty Birthday, Raj Kundra, Shilpa shetty husband photos, ശിൽപ്പയും കുടുംബവും, Shilpa Shetty family

Shilpa Shetty, ശിൽപ്പ ഷെട്ടി, Shilpa Shetty Age, ശിൽപ്പ ഷെട്ടി വയസ്സ്, Shilpa Shetty photos, Shilpa Shetty Birthday, Raj Kundra, Shilpa shetty husband photos, ശിൽപ്പയും കുടുംബവും, Shilpa Shetty family

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shilpa shetty fitness raj kundra

Next Story
മഞ്ജു ചേച്ചി ഇങ്ങനെ പോയാൽ പൃഥ്വിയുടെ കഞ്ഞിയിൽ പാറ്റയിടുംManju Warrier, Prithviraj, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, Geethu Mohandas, പൃഥ്വിരാജ്, Geethu Mohandas birthday, Geethu mohandas age, Geethu mohandas post, IE Malayalam, Indian express Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com