scorecardresearch

Latest News

നടി ശിൽപ്പ ഷെട്ടിക്ക് നേരെ സിഡ്‌നി വിമാനത്താവളത്തിൽ വംശീയ അധിക്ഷേപം

മുൻപ് 2007 ൽ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദറിൽ ജേതാവായപ്പോഴും നടി സമാനമായ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു

shilpa shetty, shilpa shetty racism, shilpa shetty sydney airport, shilpa shetty instagram, shilpa shetty on racism, shilpa shetty news

ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ്പ ഷെട്ടിക്ക് നേരെ ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിൽ വംശീയ അധിക്ഷേപം. വിമാനത്താവളത്തിൽ ബാഗുകൾക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരിൽ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നത്.

2007 ൽ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദറിൽ ജേതാവായപ്പോഴും നടി സമാനമായ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. മെൽബണിൽ നിന്ന് സിഡ്നിയിലേക്കുളള യാത്രയിലാണ് ഏറ്റവും പുതിയ സംഭവം.

ബാഗിന് അമിത വലിപ്പമെന്ന് ആരോപിച്ച് ഖണ്ടാസ് എയർവേസിലെ വനിത ജീവനക്കാരി നടത്തിയ വംശീയമായ അധിക്ഷേപത്തെ കുറിച്ച് ട്വിറ്ററിലാണ് നടി പറഞ്ഞിരിക്കുന്നത്.  വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുളല ചെക് ഇൻ കൗണ്ടറിൽ വച്ചാണ് പാതിയോളം ശൂന്യമായ ബാഗിന്റെ വലുപ്പത്തെ ചൊല്ലി എയർവേയ്‌സ് ജീവനക്കാരി രൂക്ഷമായി പെരുമാറിയത്.

ശിൽപ്പയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് തന്റെ കൗണ്ടറിൽ പരിശോധിക്കാൻ വിസമ്മതിച്ച ജീവനക്കാരി വലിയ ബാഗുകൾ കൈകാര്യം ചെയ്യുന്ന കൗണ്ടറിലേക്ക് ഇവരെ അയച്ചു. ശിൽപ്പയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച ശേഷമാണ് ഇവർ കൗണ്ടർ മാറാൻ ആവശ്യപ്പെട്ടത്. എന്നാൽ അവിടെയുണ്ടായിരുന്ന ജീവനക്കാരി ഇത് വലിയ ബാഗല്ല, സാധാരണ കൗണ്ടറിൽ തന്നെ പരിശോധിച്ചാൽ മതിയെന്ന് പറഞ്ഞ് മടക്കി. അവിടേക്ക് വീണ്ടും കൊണ്ടുപോയപ്പോൾ ഈ ജീവനക്കാരി ബാഗ് പരിശോധിക്കാൻ മടിച്ചു. ഉടനെ അവർ കൗണ്ടർ അടയ്ക്കുകയും ചെയ്തു. വീണ്ടും വലിയ ബാഗുകൾ പരിശോധിക്കുന്ന ഇടത്തേക്ക് തന്നെ ശിൽപ്പ തന്റെ ബാഗുമായി മടങ്ങി. അവിടെയുണ്ടായിരുന്ന ജീവനക്കാരിയോട് ഈ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു. അവരുടെ സഹായത്തെ തുടർന്നാണ് ബാഗ് പരിശോധന പൂർത്തീകരിക്കാൻ സാധിച്ചതെന്നാണ് നടി പറയുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shilpa shetty faces racism sydney airport