/indian-express-malayalam/media/media_files/uploads/2022/09/shilpa-shetty-dances-during-ganpati-despite-her-fractured-leg-see-pics-videos-691914.jpeg)
കാലില്‍ ഉണ്ടായ പരുക്കു മൂലം കുറച്ചു നാളുകളായി വിശ്രമത്തിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. എന്നാല്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷമാക്കാന്‍ ശില്പയ്ക്ക് അതൊരു തടസ്സമായില്ല. ഭര്‍ത്താവ് രാജ് കുണ്ട്രയ്ക്കും, മകന്‍ വിയാനുമൊപ്പം മുംബൈയില്‍ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് ശില്‍പ. ആഘോഷത്തിന്റെ തുടക്കത്തില്‍ കസേരയില്‍ വിശ്രമിച്ച ശില്‍പയ്ക്ക് പക്ഷെ അധിക സമയം പിടിച്ചു നില്‍ക്കാനായില്ല.പാട്ടിന്റെ താളം പിന്തുടര്‍ന്ന് ശില്‍പ നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.
ഗണപതി രൂപത്തെ കടലില്‍ ഒഴുക്കാതെ ' ടബ്' ല്‍ ഒഴുക്കി ശില്‍പ മറ്റുളളവര്‍ക്ക് മാതൃകയാവുകയും ചെയ്തു.
ആമസോണ്‍ സീരീസായ ' ഇന്‍ഡ്യന്‍ പോലീസ് ഫോഴ്‌സ്' ന്റെ ചിത്രീകരണവേളയിലാണ് ശില്‍പയ്ക്ക് പരിക്കു പറ്റുന്നത്. അഭിമന്യു ദസനിയ്‌ക്കൊപ്പം 'നിക്കമ്മ' യാണ് ശില്‍പയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Read Here: ആദ്യമായാണ് ബൈക്കില്‍, സൂപ്പര്‍ റൈഡറിന് നന്ദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us