/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-fi-271405.jpg)
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-1-888735.jpg)
ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് ശിൽപ്പ ഷെട്ടി. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ശിൽപ്പ ബോളിവുഡിലെ മറ്റേതു നായികമാരെക്കാളും മുന്നിലാണ് . പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശിൽപ്പാ ഷെട്ടി.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-2-143285.jpg)
താരത്തിന്റെ 50-ാം പിറന്നാളായിരുന്നു ജൂൺ എട്ടിന്. ശിൽപ്പ ഷെട്ടിയുടെ ഫിറ്റ്നസ്സ് കണ്ടാൽ നടിയ്ക്ക് അമ്പത് ആയോ എന്നു ആരുമൊന്നു അമ്പരന്നുപോവും. ശിൽപ്പയുടെ ജീവിതത്തിലെ നാഴികക്കല്ല് ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ക്രൊയേഷ്യയിൽ ആയിരുന്നു ശിൽപ്പയുടെ പിറന്നാൾ ആഘോഷം.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-3-236207.jpg)
ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി അമ്പതിലേക്ക് എത്തിയ ശിൽപ്പയ്ക്കായി വലിയൊരു സർപ്രൈസ് പാർട്ടി തന്നെ ഭർത്താവ് രാജ് കുന്ദ്ര ഒരുക്കിയിരുന്നു. അലങ്കാരങ്ങൾ മുതൽ ആകാശത്തെ പ്രകാശപൂരിതമാക്കിയ മനോഹരമായ വെടിക്കെട്ട് വരെ.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-9-644239.jpg)
കുടുംബാംഗങ്ങൾ മാത്രമല്ല, അടുത്ത സുഹൃത്തുക്കളും ശിൽപ്പയുടെ ജന്മദിനം ആഘോഷമാക്കാൻ ക്രൊയേഷ്യയിൽ എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-7-405576.jpg)
ഒരു ഗോൾഡൻ കളർ ഗൗൺ ആണ് ശിൽപ്പ പിറന്നാൾ ദിനത്തിൽ അണിഞ്ഞത്. നീതു റോഹ്റ രൂപകൽപ്പന ചെയ്തതാണ് ഈ ഗൗൺ.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-6-555272.jpg)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശിൽപ ഷെട്ടി ടെലിവിഷൻ പരിപാടികളിൽ വളരെ സജീവമാണ്.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-5-368051.jpg)
മക്കളായ വിയാൻ, സമിഷ എന്നിവരെയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-4-787148.jpg)
ഒപ്പം, ബിസിനസ്സിലും തിളങ്ങുകയാണ് താരം. ജ്വല്ലറി, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് ശിൽപ്പയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.
/indian-express-malayalam/media/media_files/2025/06/10/shilpa-shetty-birthday-bash-8-722169.jpg)
അമ്പതിലും 30ന്റെ ചെറുപ്പം സൂക്ഷിക്കുന്ന ശിൽപ്പയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.