scorecardresearch

ശാരീരിക വേദന പോലെ തന്നെ കടുപ്പമേറിയതായിരുന്നു മാനസിക വേദനയും; ശിൽപ്പ ഷെട്ടി പറയുന്നു

“തകർന്ന ഹൃദയവും ആത്മാവും ഒടിഞ്ഞ എല്ലുകൾ പോലെ തന്നെ വേദനയുള്ളതാണ്. അതിൽ നിന്ന് സുഖപ്പെടാൻ എല്ലാര്‍ക്കും ഒരേപോലെ അർഹതയുണ്ട്"

“തകർന്ന ഹൃദയവും ആത്മാവും ഒടിഞ്ഞ എല്ലുകൾ പോലെ തന്നെ വേദനയുള്ളതാണ്. അതിൽ നിന്ന് സുഖപ്പെടാൻ എല്ലാര്‍ക്കും ഒരേപോലെ അർഹതയുണ്ട്"

author-image
Entertainment Desk
New Update
Shilpa Shetty, fitness, emotional note, leg injury

"പരുക്കേറ്റിട്ട് ഇന്നേക്ക് രണ്ട് മാസമായി,” തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ശില്പ ഷെട്ടി കുറിച്ചു. “ഒട്ടും തന്നെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ശാരീരിക വേദന പോലെ തന്നെ കടുപ്പമേറിയതായിരുന്നു മാനസികമായ വേദന. വർക്ക്ഹോളിക്കും ഫിറ്റ്നസ് അഡിക്ടുമായ എനിക്ക് ഈ കഴിഞ്ഞ എട്ടാഴ്ച നിരാശയും രോഷവും നിസ്സഹായതയും നിറഞ്ഞതായിരുന്നു,” പരുക്കിനെ അതിജീവിച്ച് നടന്നുതുടങ്ങിയതിന്റെ സന്തോഷവും കടന്നുപോയ അനുഭവങ്ങളും ഷെയർ ചെയ്തുകൊണ്ട് ശിൽപ്പ ഷെട്ടി പറയുന്നു.

Advertisment

“അവർ പറഞ്ഞതുപോലെ തന്നെ റോൾ കാമറ ആക്ഷൻ - “ബ്രേക്ക് എ ലെഗ്” അക്ഷരാർത്ഥത്തിൽ ഞാൻ പാലിച്ചു. ആറാഴ്ചത്തേക്ക് അകത്തിരിക്കേണ്ടി വരും. പക്ഷെ പൂർണ ശക്തിയോടെ തന്നെ തിരികെയെത്തും. അതുവരെയും പ്രാർത്ഥിക്കുക. പ്രാർത്ഥന ഫലപ്രദമാണ്. നന്ദിയോടെ ശില്പ ഷെട്ടി,” കാലിനു പരിക്കുപറ്റിയ ശില്പ ഓഗസ്റ്റ് 10ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ.

എന്നാൽ കാലിന്റെ പരിക്ക് യോഗ ചെയ്യുന്നതിൽ നിന്നോ വിനായക ചതുര്‍ഥിക്ക് ഡാൻസ് കളിക്കുന്നതിൽ നിന്നോ ജിമ്മിൽ വ്യായാമം ചെയ്യുന്നതിൽ നിന്നോ ശിൽപ്പയെ മാറ്റിനിർത്തിയില്ല. “എന്റെ മകൾ സമീഷയ്ക്ക് വേണ്ടി എത്രയും പെട്ടന്ന് സുഖംപ്രാപിക്കാനുള്ള പ്രചോദനം ഞാൻ കണ്ടെത്തി," ഫിസിയോതെറാപ്പി സെഷനുകൾക്കിടയിൽ തന്നെ കാണാൻ വരുന്ന മകളുടെ വീഡിയോ പങ്കുവെച്ചു കൊണ്ട് ശിൽപ്പ പറഞ്ഞതിങ്ങനെ.

“ഞാനവളെ എടുക്കാനായി അവൾ എത്ര കൊതിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ആ ചിരികളും കെട്ടിപിടികളും ഉമ്മകളുമായിരുന്നു ചിലദിവസങ്ങളിൽ എനിക്ക് ഏറ്റവും വേണ്ടിയിരുന്നത്,” ശിൽപ്പ കൂട്ടിച്ചേർത്തു.

Advertisment

എല്ലാരും അവരുടെ സമ്മർദ്ദങ്ങളും വേദനകളും പലരീതിയിലാകും കൈകാര്യം ചെയ്യുകയെന്നും ശിൽപ്പ പറയുന്നു. “എന്നാൽ സ്വന്തമായി അതിനെ അഭിമുഖീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഉറപ്പായും സഹായം തേടുക.”

മാനസികമായി സംഘര്‍ഷങ്ങള്‍ നേരിടുന്നവർക്ക് സഹായം നൽകാനും അവരുടെയൊപ്പം നിൽക്കാനും ശില്പ നിർദ്ദേശിക്കുന്നു. “തകർന്ന ഹൃദയവും ആത്മാവും ഒടിഞ്ഞ എല്ലുകൾ പോലെ തന്നെ വേദനയുള്ളതാണ്. അതിൽ നിന്ന് സുഖപ്പെടാൻ എല്ലാര്‍ക്കും ഒരേപോലെ അർഹതയുണ്ട്.”

“ഒരുപാട് സ്നേഹത്തോടെ എന്റെ കൈ പിടിച്ചുകൊണ്ട് ഈ ദിവസങ്ങളിൽ എന്നെ മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചതിന്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാർക്കുവേണ്ടിയും,” ലോക മാനസികാരോഗ്യ ദിനം കൂടിയായ ഒക്ടോബര് 10ന് ഡോക്ടർമാർക്ക് നന്ദിയറിയിച്ചു കൊണ്ട് ശിൽപ്പ പങ്കുവെച്ച കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഇന്ത്യൻ പോലീസ് ഫോഴ്‌സിന്റെ ഷൂട്ടിങ്ങിനിടയിലാണ് ശിൽപയ്ക്ക് പരിക്കുപറ്റിയത്. അതിന് ശേഷം താരം വീൽ ചെയറിൽ ആയിരുന്നു.

Shilpa Shetty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: