ഉണ്ണി മുകുന്ദന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുമായി നടൻ ബാല രംഗത്തു വന്നിരുന്നു. ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച തനിക്ക് പ്രതിഫലം നൽകിയില്ല എന്നതായിരുന്നു ബാലയുടെ പരാതി. ബാലയ്ക്കു മാത്രമല്ല മറ്റ് അണിയറപ്രവർത്തകർക്കും ഉണ്ണി പ്രതിഫലം നൽകിയിട്ടില്ലെന്നും ബാല ആരോപിച്ചു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ.
ബാലയുടെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ബാല തന്റെ ആത്മസുഹൃത്താണെന്നും എന്തു കൊണ്ടാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ബാലയുടെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ബാല തന്റെ ആത്മസുഹൃത്താണെന്നും എന്തു കൊണ്ടാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ഷെഫീക്കിന്റെ സന്തോഷത്തിൽ ബാലയുടെ കഥാപാത്രത്തിനു പകരം മറ്റൊരു പ്രമുഖ നടനായിരുന്നു ആദ്യം ചെയ്യാനിരുന്നത്. പിന്നീട് എന്റെ ആവശ്യപ്രകാരമാണ് ബാലയെ കാസ്റ്റ് ചെയ്ത്. അണിയറപ്രവർത്തകർക്ക് ബാലയെ കാസ്റ്റ് ചെയ്യുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. ബാല തന്നെ ഡബ്ബ് ചെയ്യണമെന്നു മാത്രമാണ് ഞാൻ പറഞ്ഞിരുന്ന ഡിമാന്റ്, ഒടുവിൽ കുറച്ചു രംഗങ്ങൾ ബാലയ്ക്കു ചെയ്യാൻ കഴിയാഞ്ഞിട്ട് മറ്റൊരു താരമാണ് ചെയ്തത്. ഒരു സിനിമയിൽ എല്ലാവർക്കും പ്രതിഫലം കൊടുത്തതിനു ശേഷം മാത്രമെ അതു പ്രദർശനത്തിനെത്തിക്കാൻ കഴിയുകയൂള്ളൂ, അതാണ് ഇവിടുത്തെ രീതി” ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരാൾ സോഷ്യൽ മീഡിയയിലൂടെ വൈറലായെന്നു കരുതി പ്രതിഫലം കൂടുതൽ നൽകാൻ കഴിയില്ലെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരും ആരോപണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകനായ അനൂപ് പന്തളം പ്രതിഫലം ലഭിച്ചു എന്ന രീതിയിലുള്ള പോസ്റ്റിട്ടപ്പോൾ ബാലയുടെ ഒരാവശ്യവുമില്ലാത്ത വിവാദമായി പോയി എന്നാണ് അഭിനേതാവ് മിഥുൻ രമേഷ് പറഞ്ഞ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാനും തനിക്ക് പ്രതിഫലം ലഭിച്ചു എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ബാലയുടെ രണ്ടാം വിവാഹത്തിനു പോയ ഏക സിനിമാതാരം താനാണെന്നും അത്ര അടുത്ത സുഹൃത്തക്കാളായിരുന്നെന്നും ഉണ്ണി പറയുന്നുണ്ട്. ഛായാഗ്രാഹകൻ എൽദോസിനു പ്രതിഫലം നൽകിയതിന്റെ രേഖകളും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. ഛായഗ്രാഹകൻ, അഭിനേതാക്കൾ, മറ്റ് അണിയറപ്രവർത്തകർക്കു പ്രതിഫലം നൽകിയില്ലെന്നും തനിക്ക് ലഭിച്ചില്ലെങ്കിലും പാവപ്പെട്ടവർക്കു നൽകണമെന്നുമാണ് ബാല അഭിമുഖത്തിൽ പറഞ്ഞത്. ഛായഗ്രാഹകനുമായി ബാല ലൈവായി നടത്തിയ ഫോൺ കോളിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.