/indian-express-malayalam/media/media_files/uploads/2022/12/sheelu-1-1.jpg)
'ആടുപുലിയാട്ടം', 'പുതിയ നിയമം' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന 'വീകം' ഡിസംബര്‍ 9 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഷീലു ഇപ്പോൾ.
പഴയൊരു മുഖചിത്രം ഷെയർ ചെയ്യുകയാണ് ഷീലു ഇപ്പോൾ. വർഷങ്ങൾക്കു മുൻപ് മനോരമയുടെ മുഖച്ചിത്രമായി പ്രത്യക്ഷപ്പെട്ട ഓർമ്മയാണ് ഷീലു പങ്കിടുന്നത്.
വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഷീ ടാക്സി എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുജീവിതം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യു ആണ്.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'വീകം'. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവർക്കൊപ്പം അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും ഹരീഷ് മോഹന്‍ എഡിറ്റിംഗും വില്യംസ് ഫ്രാന്‍സിസ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.