ഫ്ളോറസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോകം നഴ്സസ് ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന നൈറ്റിംഗേലിന്റെ 200-ാം ജന്മദിനം കൂടിയായിയിരുന്നു ഇത്തവണത്തെ നഴ്സസ് ദിനം. ലോകം ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ‘മലാഖമാർ’ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നടി ശീലു എബ്രഹാമും നഴ്സുമാർക്ക് ആശംസകൾ അറിയിച്ചു.
Read More: ‘അവൾ യെസ് പറഞ്ഞു’; റാണ ദഗ്ഗുബാട്ടി വിവാഹിതനാവുന്നു
ഞാനും ഒരു നഴ്സ് ആയിരുന്നു എന്ന് അഭിമാനത്തോടെ പറയുന്നു, എല്ലാ മാലാഖമാരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ശീലു എബ്രഹാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒപ്പം അക്കാലത്തെ ഒരു ചിത്രവും ശീലു പങ്കുവച്ചു.
പഠനത്തിന് ശേഷം ശീലു ഹെെദരാബാദ്, കുവെെറ്റ്, മുംബെെ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ എബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭർത്താവ്. നർത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സർവകലാശാലാ തലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്
വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ശീലു എബ്രഹാം. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷി ടാക്സി, തുടങ്ങിയ ചിത്രങ്ങളിൽ ശീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമൻ എന്ന ചിത്രത്തിൽ നായികയായും ശീലു അഭിനയിച്ചു.