പുതുവർഷത്തിൽ തന്റെ പുതിയ സിനിമ ‘ഡൽഹി ബെല്ലി’ റിലീസ് ആയതിന്റെ സന്തോഷത്തിലാണ് സെയ്ഫ് അലി ഖാൻ. അതിനെക്കാൾ മകൾ സാറയുടെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് 47 കാരനായ സെയ്ഫ്. സിനിമ സാറയുടെ സ്വപ്നമാണ്, അവളുടെ സ്വപ്നങ്ങളെല്ലാം സഫലമാകട്ടെയെന്ന് സെയ്ഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാര്യ കരീനയുടെ ഏറ്റവും പുതിയ ചിത്രമായ ‘വേരേ ദി വെഡ്ഡിങ്’ പുറത്തിറങ്ങുന്നതിന്റെ സന്തോഷവും സെയ്ഫ് പങ്കുവച്ചു. ഒപ്പം ഈ സിനിമ കരീനയുടെ മടങ്ങിവരവല്ലേ എന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് സെയ്ഫ് പറഞ്ഞത്, ‘അവളോടാണ് നിങ്ങൾ ഈ ചോദിച്ചതെങ്കിൽ, എന്തെങ്കിലും എടുത്ത് അവൾ നിങ്ങൾക്കുനേരെ എറിഞ്ഞേനെ, ചിലപ്പോൾ അത് ചെരുപ്പാകാം. അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റിലും അവളുണ്ട്’. മകൻ തൈമുറിന്റെ ജനനശേഷമുളള കരീനയുടെ ആദ്യ ചിത്രമാണ് ‘വേരേ ദി വെഡ്ഡിങ്’.

സിനിമയോടുളള കരീനയുടെ ആത്മാർത്ഥതയെയും സെയ്ഫ് പ്രശംസിച്ചു. അവൾ നല്ലൊരു ആർട്ടിസ്റ്റാണ്. സിനിമയ്ക്കുവേണ്ടി അവൾ തന്റെ ആരോഗ്യവും ഫിറ്റ്നസും നിലനിർത്തുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്- സെയ്ഫ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ