Latest News

ശശി തരൂരിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി; ഇന്നു മുതല്‍ ആമസോണ്‍ പ്രൈമില്‍

ആമസോണിന്റെ പുതിയ സീരിസായ ‘വൺ മൈക് സ്റ്റാൻഡി’ൽ ആണ് തരൂർ സ്റ്റാൻഡ് അപ്പ് കൊമേഡിയനായി എത്തുന്നത്

Shashi Tharoor
ശശി തരൂര്‍, കുണാല്‍ കാംറ, താപ്‌സി പന്നു എന്നിവര്‍ ഒരു വേദിയിലെത്തുന്ന സ്റ്റാന്‍ഡ് കോമഡി ഇന്നു മുതല്‍ ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യും. അഞ്ച് എപ്പിസോഡുകളായാണ് സംപ്രേഷണം. ആമസോണിന്റെ പുതിയ സീരിസായ ‘വൺ മൈക് സ്റ്റാൻഡി’ൽ ആണ് തരൂർ സ്റ്റാൻഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. യൂട്യൂബ് സ്റ്റാർ ആയ ഭുവൻ ബാമും അഞ്ച് എപ്പിസോഡുള്ള ഈ സീരീസിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിക്കുന്നുണ്ട്.

സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരെ കണ്ടുപിടിക്കാൻ സംഘടിപ്പിച്ച ‘കോമിസ്ഥാൻ 2’ എന്ന സീരീസിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ കോമഡി ഷോയുമായി ആമസോൺ എത്തുന്നത്.

Read Also: കല്യാണം കഴിച്ചത് 21-ാം വയസ്സിൽ; ഇഡ്ഡലിയില്ലാതെ ജീവിക്കാൻ പറ്റില്ല: ശശി തരൂർ

ഷോയിൽ തപ്‌സി പന്നുവിനും ശശി തരൂരിനും പിന്നാലെ റിച്ച ചദ്ദ, വിശാൽ ദാദ്‌ലാനി, ഭുവൻ ബാം എന്നിവരും സീരിസിലുണ്ട്. പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായ സാക്കിർ ഖാൻ, ആശിഷ് ശാക്യ, രോഹൻ ജോഷി, അംഗദ് സിംഗ് റന്യാൽ എന്നിവരാണ്​ ഷോയുടെ മെന്റർമാർ. സപൻ വർമയാണ് ഷോ അവതരിപ്പിക്കുന്നത്.


“വർഷങ്ങൾക്കു മുൻപ് തോന്നിയൊരു ആശയമാണ് വൺ മൈക്ക് സ്റ്റാൻഡ്. ആമസോൺ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആളുകളെ ഇത്തരമൊരു പ്ലാറ്റ്‌ഫോമിൽ കാണുന്നത് രസകരമായ ഒരു അനുഭവമായിരിക്കുമെന്ന് ഞാൻ കരുതുന്നു,” ഷോയെ കുറിച്ച് ഹാസ്യനടൻ കൂടിയായ സപൻ വർമ്മ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shashi tharoor stand up comedy telecasting today on amazon prime

Next Story
ബോളിവുഡ്- തെന്നിന്ത്യൻ താരങ്ങൾ ഒരു ടേബിളിനു ചുറ്റും; ഒരപൂർവ്വ ചിത്രംParvathy, Alia Bhatt, Deepika-Ranveer, Vijay Sethupathi, Vijay Deverakonda, Ayushmann Khurrana, Vijay Devarakonda, Vijay Sethupathi, Manoj Bajpai
The moderation of comments is automated and not cleared manually by malayalam.indianexpress.com