കരീനയുടെ സാമിപ്യം എന്നെ സമാധാനിപ്പിക്കുന്നു; മരുമകളെ കുറിച്ച് ശർമിള ടാഗോർ

“അവൾക്ക് നല്ല ക്ഷമയുണ്ട്, കരീനയിൽ എനിക്കിഷ്ടപ്പെട്ട ഒരു ഗുണമാണത്. അവളെ മരുമകളായി കിട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്”

kareena kapoor khan, sharmila tagore, saif ali khan, kareena kapoor sharmila tagore, sharmila tagore on kareena kapoor, sharmila tagore on saif ali khan, saif ali khan, kareena kapoo

ബോളിവുഡ് താരറാണിയും തന്റെ മരുമകളുമായ കരീന കപൂറിനെ കുറിച്ച് മുതിർന്ന നടി ശർമിള ടാഗോർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സെയ്ഫ് നല്ലൊരു അച്ഛനാണ് അതേ സമയം കരീനയുടെ ക്ഷമയും ശാന്തതയും തന്നെ ഏറെ ആകർഷിച്ച ഗുണങ്ങളാണെന്നും ശർമിള ടാഗോർ പറയുന്നു.

“എനിക്ക് അവളെ വളരെ ഇഷ്ടമാണ്. എങ്ങനെയാണ് അവളിത്ര ശാന്തയായി ഇരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. കരീന അവളുടെ സ്റ്റാഫുമാരോടും ഹെയർ ഡ്രസ്സറോടും ഡിസൈനറോടുമൊക്കെ ഇടപഴകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനാണെങ്കിൽ പലപ്പോഴും ഹെയർ ഡ്രസ്സറോടൊക്കെ തട്ടിക്കയറും, പെട്ടെന്ന് ചെയ്തു തീർക്കൂ എന്ന് കണിശക്കാരിയാവും. പക്ഷേ കരീന അങ്ങനെയല്ല. ഏറെ ശാന്തതയോടെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുക.”

ആരുമായും താരതമ്യം ചെയ്യാൻ നിൽക്കാതെ, സ്വന്തം കാര്യം ചെയ്യാനിഷ്ടപ്പെടുന്ന കരീനയുടെ ആ ഗുണം തനിക്കേറെ ഇഷ്ടമാണെന്നും ശർമിള ടാഗോർ കൂട്ടിച്ചേർത്തു. “അവൾക്ക് നല്ല ക്ഷമയുണ്ട്, കരീനയിൽ എനിക്കിഷ്ടപ്പെട്ട ഒരു ഗുണമാണത്. അവളുടെ സാന്നിധ്യം എന്നെ ശാന്തയാക്കുന്നു. അവൾ ആരുമായും അവളെ താരതമ്യം ചെയ്യാറില്ല. അവളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ ചെയ്യുന്നു. അവളെ മരുമകളായി കിട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്. അവളെപ്പോഴും പറയും, ഞാൻ നിങ്ങളുടെ മകളെ പോലെയാണ് എന്ന്. അതെ നീ എന്റെ മകളാണ് എന്ന് ഞാനും പറയും,” എഴുപത്തിയാറുകാരിയായ ശർമിള കൂട്ടിച്ചേർക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Read more: മകന്റെ ജനനശേഷം അമ്മായിയമ്മ നൽകിയ ഉപദേശത്തെക്കുറിച്ച് കരീന

അതേ അഭിമുഖത്തിൽ, മകൻ സെയ്ഫിനെ കുറിച്ചും ശർമിള ടാഗോർ സംസാരിച്ചു. വർഷങ്ങൾ കടന്നുപോകവെ സെയ്ഫ് എന്ന വ്യക്തി എത്രത്തോളം വളർന്നുവെന്നും അവർ നിരീക്ഷിക്കുന്നു. “ഞാൻ ‘യേ ദില്ലഗി’ കണ്ടു, അവന്റെ പഴയ അഭിമുഖങ്ങളും, എല്ലാ രസകരമായിരുന്നു. ഇന്നവൻ വളരെ പക്വതയുള്ള ഒരാളായി മാറിയിരിക്കുന്നു. നാലു കുട്ടികളുടെ അച്ഛനും മികച്ചൊരു ഷെഫുമാണ് സെയ്ഫ് ഇന്ന്. വായന പോലുള്ള നല്ല ഹോബികൾ അവൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവൻ നല്ലൊരു പിതാവാണ്,” മകനെ കുറിച്ച് ശർമിള പറയുന്നു.

താൻ ഇനിയും സിനിമകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ കോവിഡിന്റെ മൂന്നാം തരംഗം അവസാനിച്ചതിനു ശേഷമേ അഭിനയത്തിലേക്ക് ഉണ്ടാവൂ എന്നും ശർമിള ടാഗോർ വ്യക്തമാക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sharmila tagore says she is glad kareena kapoor is her daughter in law

Next Story
ബ്ലാക്കണിഞ്ഞ് കുടുംബസമേതം ദിലീപ്; ചിത്രവുമായി മീനാക്ഷിDileep, Dilieep, Meenakshi Dileep, Kavya Madhavan, Dileep Kavya, Dileep Kavya Latest, Dileep Kavya daughter, Mahalakshmi Dileep, Dileep family photo, Meenakshi Dileep instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express