Live on Facebook: പ്രേക്ഷകർ എന്നും ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടി ശാന്തികൃഷ്ണ ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ശാന്തികൃഷ്ണ ലൈവായി മറുപടി പറയും. ഇതാദ്യമായാണ് താരം ഒരു ഫേസ്ബുക്ക് ലൈവിൽ ആരാധകരുമായി സംവദിക്കാൻ എത്തുന്നത്.
എൺപതുകളിൽ മലയാളം, തമിഴ് സിനിമാലോകത്ത് സജീവമായ താരമായിരുന്നു ശാന്തികൃഷ്ണ. കരുത്തുറ്റതും മലയാളത്തനിമയുമുള്ള വേഷങ്ങളിലൂടെ ശാന്തികൃഷ്ണ അക്കാലത്തെ നായികമാർക്കിടയിൽ തന്റേതായൊരു ഇടം കണ്ടെത്തി. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തികൃഷ്ണയുടെ തുടക്കമെങ്കിലും ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1981ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രമാണ് ശാന്തികൃഷ്ണയെ ശ്രദ്ധേയ ആക്കിയത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ശാന്തികൃഷ്ണയ്ക്ക്. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, സവിധം, കൗരവർ, നയം വ്യക്തമാക്കുന്നു, പിൻഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശാന്തികൃഷ്ണ അവതരിപ്പിച്ചു.
1997ൽ അഭിനയത്തോട് വിട പറഞ്ഞു പോയ ശാന്തികൃഷ്ണയെ പിന്നെ മലയാളി പ്രേക്ഷകർ കണ്ടത് 2017ൽ ‘ഞണ്ടുകളുടെ വീട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലാണ്. തുടർന്ന് അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണമിയും, മിഖായേൽ, ലോനപ്പന്റെ മാമോദീസ, അതിരൻ, ശുഭരാത്രി, മാർഗംകളി, ഹാപ്പി സർദാർ, ഉൾട്ട തുടങ്ങി നിരവധി ചിത്രങ്ങളിൽ ശാന്തികൃഷ്ണ അഭിനയിച്ചു.
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭരതൻ, തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ
ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ കാണാം.