ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി വെള്ളിത്തിരയിലേക്ക് വരുന്നു. നവാഗതരെ അണിനിരത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ റിലീസ് ചെയ്തു. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ ഓഡിഷനാണ് അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. 15000 പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നാണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിത്തിര എല്ലാവരുടേത് കൂടിയാണ് എന്ന നിവിൻ പോളിയുടെ വാക്കുകൾ വച്ചായിരുന്നു കാസ്റ്റിങ് കോൾ സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ