scorecardresearch

ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; രണ്ടു സീൻ ഒഴിവാക്കിയാൽ മതിയെന്ന് ഹൈക്കോടതി

സിനിമക്ക് 19 വെട്ട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ കത്രിക പ്രയോഗം കോടതി അനുവദിച്ചില്ല

സിനിമക്ക് 19 വെട്ട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ കത്രിക പ്രയോഗം കോടതി അനുവദിച്ചില്ല

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Haal

ചിത്രം: ഇൻസ്റ്റഗ്രാം

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയില്‍ രണ്ട് സീനുകള്‍ ഒഴിവാക്കാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം. ധ്വജ പ്രണാമത്തിലെ 'ധ്വജ' എന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന സീൻ ഒഴിവാക്കാനും നിർദേശമുണ്ട്.

Advertisment

നിര്‍മാതാക്കളുടെ ആവശ്യപ്രകാരം സിനിമ കണ്ട ശേഷമാണ് ജസ്റ്റീസ് വി.ജി അരുണിന്റെ ഉത്തരവ്.  സിനിമക്ക് 19 വെട്ട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ കത്രിക പ്രയോഗം കോടതി അനുവദിച്ചില്ല. മാറ്റങ്ങള്‍ വരുത്തിയ ശേഷം നിര്‍മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം. നിര്‍മാതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം. 

ബീഫ് വിളമ്പുന്ന രംഗമടക്കം ഒഴിവാക്കണമെന്നും ധ്വജപ്രണാമം, സംഘം കാവല്‍ ഉണ്ട് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. സിനിമക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചിരുന്നു.

Also Read: ആമിയും രവിശങ്കറും ഡെന്നീസും നിരഞ്ജനും വീണ്ടുമെത്തുന്നു; സമ്മർ ഇൻ ബത്‌ലഹേം റി-റീലിസ് തീയതി പ്രഖ്യാപിച്ചു

Advertisment

ക്രിസ്ത്യൻ മതവികാരം പരിഗണിച്ച് സിനിമയിൽ ഉപയാഗിച്ചിരുന്ന ഹോളി ഏഞ്ചൽസ് ഓഫ് കോളേജ് എന്ന പേര് മാറ്റണം. താമരശേരി ബിഷപ്പിൻ്റെ പേര് ഉപയോഗിച്ചതിന് ബിഷപ്പിൻ്റെ അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങളും സെൻസർ ബോർഡ് മുന്നോട്ടുവച്ചിരുന്നു. കേസിൽ കത്തോലിക്കാ കോൺഗ്രസും കക്ഷി ചേർന്നിരുന്നു.

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാല്‍'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ഹാൽ. ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

Read More: വാപ്പച്ചിയുടെ ലെഗസി കാത്ത് ദുൽഖർ, എന്തൊരു പെർഫോമൻസ്; 'കാന്ത' കണ്ടവർ പറയുന്നു

High Court Shane Nigam Censor Board

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: