scorecardresearch

ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഏപ്രിലിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ഏപ്രിലിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്.

author-image
WebDesk
New Update
actors, sreenath bhasi, shane nigam, banned, malayalm films, industry

ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍‌മ്മാതാക്കളുടെ സംഘടന മാറ്റി

കൊച്ചി: നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നൽകാമെന്നു ഷെയിൻ പറഞ്ഞതോടെയുമാണ് ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍‌മ്മാതാക്കളുടെ സംഘടന മാറ്റിയത്.

Advertisment

ഏപ്രിലിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇവരെ സഹകരിപ്പിക്കില്ലെന്നായിരുന്നു തീരുമാനം.

സിനിമ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് ആവര്‍ത്തിച്ചു. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്. ഷെയിന്‍ നിഗം അഭിനയിച്ച് ഓണ ചിത്രം ആര്‍ഡിഎക്സ് മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആർഡിഎക്സ്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നടത്തുന്നത്.

Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: