നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും ശേഷം നടൻ ഷെയ്ൻ നിഗം വീണ്ടും തന്റെ ജീവിതവും അതിന്റെ സന്തോഷങ്ങളും സ്നേഹവും രസങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇൻസ്റ്റഗ്രാമിൽ ഷെയ്ൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ പുതിയ ചർച്ചാ വിഷയം. ‘വൺ ലവ്’ എന്ന അടിക്കുറിപ്പോടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് ഷെയ്ൻ പങ്കുവച്ചിരിക്കുന്നത്. ഷെയ്നിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ ടാഗ് ലൈനും ‘വൺ ലവ്’എന്നാണ്. ഇതാണ് അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ആരാണ് ഈ പെൺകുട്ടി എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഷെയ്നിന്റെ സഹോദരിയാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. മറ്റ് ചിലർക്ക് അറിയേണ്ടത് ഇതാണോ ഷെയ്ൻ പറയുന്ന ‘വൺ ലവ്’ എന്നാണ്. എന്തായാലും താരം ഇതിനൊന്നും പ്രതികരിച്ചിട്ടില്ല.
മലയാളി യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ‘ചങ്ക്’ ബ്രോ എന്ന ഇമേജ് നേടിയ താരമാണ് ഷെയ്ന് നിഗം. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇഷ്ക്’ വരെ ഓരോ ചിത്രത്തിലും തന്റെ കഥാപാത്രങ്ങളോട് പരമാവധി കൂറ് പുലര്‍ത്തുന്ന നടന്. മലയാളത്തിലെ യുവ നടന്മാര്ക്കിടയില് ഏറ്റവും ഭംഗിയായി കാമുക വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരം.
Read More: താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ന് നിഗം
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് ഇത്ര അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചപ്പോൾ
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ എന്നാണ് ഷെയ്ന് നിഗം പറഞ്ഞത്. എന്നാല്‍ ആരാണ് തന്റെ ഹൃദയം കവര്‍ന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.
Read More: പടച്ചോൻ ഉണ്ട്ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് കയ്യടി നേടി ഷെയ്ൻ നിഗം
‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാൾ’ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. ഷെയ്ന് നിഗമിന്റെ ഇതുവരെ കാണാത്തൊരു മുഖമായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് റിപ്പോർട്ട്. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന്തത മാജിക് മൗണ്ടന്‍ സിനിമാസാണ്. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്സ് വിജയ്.
Read More: ‘പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല’; അബിയെക്കുറിച്ചുളള ഓർമകളിൽ ഷെയ്ൻ നിഗം
കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉല്ലാസം’. ഷൂട്ടിങ് ഊട്ടിയിൽ പുരോഗമിക്കുകയാണ്. പവിത്രയാണ് ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. പ്രവീൺ ബാലകൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.