വിട്ടുവീഴ്ച ഇല്ലാതെ ഷെയ്ൻ; പൈസ കൂട്ടിത്തരാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ല

ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു

Ullasam, ഉല്ലാസം, Shane Nigam, ഷെയ്ൻ നിഗം, Shane Nigam starrer Ullasam, ഷെയ്ൻ നിഗം ഉല്ലാസം, Malayalam films, Shane Nigam latest films, ഷെയ്ൻ നിഗം പുതിയ ചിത്രങ്ങൾ, Malayalam films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam

കൊച്ചി: കൂടുതൽ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ച് നടൻ ഷെയ്ൻ നിഗം. കരാർ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ പ്രതിഫല പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാതെ ചിത്രത്തോട് സഹകരിക്കില്ലെന്നുമാണ് ഷെയ്നിന്റെ നിലപാടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിന്‍ നിഗം കൂട്ടി ചോദിച്ചതായും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കളായ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരുന്നു.

Read More: ഷെയ്ൻ നിഗം നിർമാതാക്കളോട് ഖേദം പ്രകടിപ്പിച്ചു

കഴിഞ്ഞ ഡിസംബർ 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. എന്നാൽ ഈ കത്തിന് ഇതുവരെ ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി.

Read More: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം

പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ. ജനുവരി ഒൻപതിന് ചേരുന്ന അമ്മ ഭാരവാഹി യോഗത്തിൽ വിഷയം ചർച്ചയാകുമെന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ൻ പറഞ്ഞതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഉല്ലാസം സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനോട് കരാര്‍ തുകയിലും കൂടുതല്‍ ചോദിക്കുന്ന ശബ്ദരേഖയും നേരത്തേ പുറത്തു വന്നിരുന്നു. സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാര്‍ വാല്യു പണ്ടുള്ളതിനേക്കാള്‍ വലുതാണെന്നും ഇനി മുതല്‍ 45 ലക്ഷമാണ് ചോദിക്കുന്നതെന്നും രണ്ട് സിനിമ കഴിഞ്ഞാല്‍ 75 ലക്ഷമായിരിക്കുമെന്നും അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുകയെന്നും ശബ്ദ രേഖക്കകത്തുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shane nigam refuses to complete ullasam movies dubbing

Next Story
അർജുൻ റെഡ്ഡിയുടെ ബാധ ഒഴിയാതെ വിജയ് ദേവരകൊണ്ട; ‘വേൾഡ് ഫെയ്മസ് ലവറി’ന്റെ ടീസർVijay Deverakonda,വിജയ് ദേവരകൊണ്ട, World Famous Lover, വേൾഡ് ഫെയ്മസ് ലവർ, World Famous Lover teaser, World Famous Lover trailer, World Famous Lover movie, World Famous Lover cast, World Famous Lover movie trailer, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com