വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് ഷെയ്ൻ നിഗത്തെ തേടി ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ പുരസ്കാരം എത്തിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഷെയ്ൻ പുരസ്കാരം ഏറ്റുവാങ്ങി. എന്നാൽ പുരസ്കാരത്തെക്കാൾ ഷെയ്നിനെ സന്തോഷിപ്പിച്ചത് തന്റെ പ്രിയ താരത്തെ നേരിൽ​ കാണാനായതാണ്. അത് മറ്റാരുമല്ല, തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയാണ്. താരത്തോടൊപ്പമുള്ള ചിത്രങ്ങളും ഷെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Made my day My rockstar.. #BehindwoodAwards

A post shared by Shane Nigam (@actor.shanenigam) on

‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഇഷ്‌ക്’ എന്നീ സിനിമകളിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫെയ്സ്ബുക്ക് ലൈവിൽ എത്തിയാണ് തന്റെ സന്തോഷം ഷെയ്ൻ ആരാധകരുമായി പങ്കുവച്ചത്.

അവാര്‍ഡ് വേദിയില്‍ തന്നെ അത്ഭുതപ്പെടുത്തിയെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാവരോടും തനിക്ക് നന്ദി മാത്രമേ ഉള്ളൂ. തന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചോ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന പ്രശ്‌നങ്ങളെല്ലാം തനിക്ക് കൂടുതല്‍ ഊര്‍ജമാണ് നല്‍കുന്നതെന്നും ഷെയ്ൻ പറഞ്ഞു. ഒരു അവസരത്തില്‍ തന്നെ തെറ്റിദ്ധരിച്ചവരുണ്ട്. ഇന്ന് എല്ലാവരും സത്യമറിഞ്ഞ് കൂടെ നില്‍ക്കുമ്പോള്‍ സന്തോഷമേയുള്ളൂവെന്നും താരം പറയുന്നു. അതുപോലെ തന്നെ താന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഷെയ്ൻ അഭിനയിച്ച ചിത്രം ‘ഇഷ്ക്’ മേളയിൽ പ്രദർശിപ്പിചക്കുന്നുണ്ട്.

അതേസമയം ഷെയ്‍ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമവായ ചർച്ചകൾക്ക് താരസംഘടന ‘അമ്മ’ ഇന്ന് തുടക്കമിടും. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും ഇന്ന് കൂടിക്കാഴ്ച നടത്തും. ഷെയ്ന്റെ വിശദീകരണം നേരിട്ട് കേട്ട അമ്മ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook