Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മുടങ്ങിയ സിനിമകൾ പൂർത്തീകരിക്കുമെന്ന് ഷെയ്ൻ; സിനിമാ തർക്കം അവസാനിക്കുന്നു

മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികളെ അറിയിച്ചു

Shane Nigam

കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാൻ ചർച്ചകൾ സജീവമാകുന്നു. അമ്മ ഭാരവാഹികളുമായി ഷെയ്ൻ നിഗം ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികളെ അറിയിച്ചു. നടൻ സിദ്ധിഖിന്റെ വീട്ടിൽവച്ചായിരുന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഉൾപ്പടെയുള്ള ഭാരവാഹികളുമായി ഷെയ്ൻ ചർച്ച നടത്തിയത്.

തീരുമാനം നിർമാതാക്കളുടെ സംഘടനയെ അറിയിക്കും. വിഷയത്തിൽ ഫെഫ്കയുമായി തുടർചർച്ചകൾ നടത്താനും തീരുമാനമായി. ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇത്. രണ്ടു ദിവസത്തിനുള്ളിൽ ഫെഫ്കയുമായി ചർച്ച നടത്തി ഷെഡ്യൂൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും.

Also Read: ഷെയ്ൻ തിരിച്ചുവരണം, സിനിമ നടക്കണം: ‘വെയിൽ’ സംവിധായകൻ ശരത്

‘വെയിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് നേരത്തെ 15 ദിവസത്തെ ഷെഡ്യൂളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.

സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ സാധ്യമാകുന്നില്ലെന്നാണ് ഷെയ്ൻ പറയുന്നത്. ഇക്കാര്യം ഫെഫ്കയെ അറിയിക്കും. ഫെഫ്ക നേതൃത്വം സംവിധായകനുമായി ചർച്ച നടത്തിയ ശേഷം അമ്മയെ കാര്യങ്ങൾ അറിയിക്കും. അതേസമയം, നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനമെടുക്കുക.

Also Read: അല്ലിമോളും സുപ്രിയയും കാത്തിരിക്കുന്നു; സിനിമയ്ക്ക് മൂന്ന് മാസം ഇടവേളയിട്ട് പൃഥ്വിരാജ്

ഷെയ്ൻ നിഗം തിരിച്ചുവരണമെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹകരിക്കുമെന്നുമാണ് കരുതുന്നതെന്ന് ‘വെയിൽ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത് മേനോൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അടുത്തതായി എന്തു ചെയ്യാമെന്നും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും അതിനപ്പുറം ഷെയ്നിനോട് യാതൊരു വിരോധവുമില്ലെന്നും ശരത് മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഷെയ്ൻ മുടി മുറിച്ചതിനോട് യോജിപ്പില്ലെന്നും എന്നാൽ അതിന്റെ പേരിൽ ഷെയ്നിനെ സിനിമയിൽ നിന്നും വിലക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് താരസംഘടനയുടെ നിലപാട്. ഷെയ്നിന്റെ മുടി വളരുന്നത് വരെ കാത്തിരിക്കാൻ തയാറാണെന്ന് നേരത്തെ ശരത് വ്യക്തമാക്കിയിരുന്നു. ഷെയ്നിനെ വിലക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഷെയ്നിന് വിലക്കില്ലെന്നും നിസഹകരണം മാത്രമാണെന്നും നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shane nigam meet with amma general secretary on ban issue

Next Story
അല്ലിമോളും സുപ്രിയയും കാത്തിരിക്കുന്നു; സിനിമയ്ക്ക് മൂന്ന് മാസം ഇടവേളയിട്ട് പൃഥ്വിരാജ്Prithviraj birthday, happy birthday Prithviraj, Indrajith Sukumaran, Poornima Indrajith, mallika sukumaran, prithviraj family, prithviraj father, Prithviraj, prithviraj latest, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express