scorecardresearch

ഒരേ ജന്മദിനം പങ്കിടുന്ന നായികനും നായികയും: ഷെയ്ൻ- മഹിമ പിറന്നാളാഘോഷ ചിത്രങ്ങളും വീഡിയോകളും

ബർത്ത്ഡേ ട്വിൻസ്; ഒന്നിച്ച് കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് മഹിമയും ഷെയ്നും

ബർത്ത്ഡേ ട്വിൻസ്; ഒന്നിച്ച് കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് മഹിമയും ഷെയ്നും

author-image
Entertainment Desk
New Update
Shane Nigam

ഷെയ്നും മഹിമയും

'ആര്‍ഡ്എക്സ്' എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരജോഡികളാണ്  ഷെയിന്‍ നിഗവും മഹിമ നമ്പ്യാരും. 'ലിറ്റില്‍ ഹാര്‍ട്സ്' എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. സിനിമയ്ക്ക് അപ്പുറം രസകരമായൊരു സാമ്യം കൂടിയുണ്ട് ഇരുവരും തമ്മിൽ. രണ്ടുപേരുടെയും ജന്മദിനം ഒരു ദിവസമാണ്, ഡിസംബർ 21. 

Advertisment

ഷെയ്ൻ നിഗമിനും മഹിമ നമ്പ്യാർക്കുമായി 'ലിറ്റില്‍ ഹാര്‍ട്സ്' ടീം കഴിഞ്ഞ ദിവസം ഗ്രാൻഡായൊരു ജന്മദിനാഘോഷം തന്നെ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലെ ഗ്രാൻഡ് ഹോട്ടലിൽ നടന്ന പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. 

“ലിറ്റിൽ ഹാർട്ട്സ് പ്രമോഷൻ ഗംഭീരമായ രീതിയിൽ ആരംഭിക്കുന്നു! ഞങ്ങളുടെ പ്രിയപ്പെട്ട ഷെയ്‌നിന്റെയും മഹിമയുടെയും ജന്മദിനം ആഘോഷിക്കുന്നതിലൂടെ ഇത് കൂടുതൽ സന്തോഷകരവും തിളക്കമുള്ളതുമാകുന്നു," വീഡിയോ പങ്കിട്ട് നിർമാതാക്കൾ കുറിച്ചു.

എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രോഡക്ഷന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്യാന്‍ ശ്രീനിവാസന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനഘ, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

Read More Entertainment Stories Here

Birthday Shane Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: