‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന നെപ്പോളിയന്റെ മക്കളായി ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും മാത്യുവും നിറഞ്ഞു നിന്ന പോസ്റ്റർ. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ‘ബീറ്റില്‍സി’ന്റെ ‘അബ്ബേ റോഡ്’ എന്ന പ്രശസ്തമായ ആല്‍ബം കവറിന്റെ മാതൃകയിലൊരുക്കിയ ആ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, അതേ നടത്തം ആവർത്തിക്കുകയാണ് ഷെയ്ൻ നിഗവും കൂട്ടരും. ഷെയ്ൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനകത്തൂടെയായിരുന്നു ഷെയ്നിന്റെ ‘അബ്ബേ റോഡ്’ വാക്ക്.

 

View this post on Instagram

 

A post shared by Shane Nigam (@actor.shanenigam) on

ബീറ്റില്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോക്ക് പുറത്തെ റോഡിലെ സീബ്ര ക്രോസിലൂടെ നടക്കുന്ന ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

Read more: ഷെയ്ൻ നിഗത്തിന് ഒപ്പം ചുവടുകൾ വെച്ച് ശ്യാം പുഷ്കകരൻ; വീഡിയോ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook