scorecardresearch
Latest News

കാർമേഘങ്ങൾ ഒഴിഞ്ഞു; വിവാദങ്ങൾക്ക് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കി ‘വെയിൽ’

‘വെയിലി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാളസിനിമയിൽ നിന്നും ഷെയ്ൻ നിഗത്തിനെ വിലക്കാൻ വരെ കാരണമായിരുന്നു

കാർമേഘങ്ങൾ ഒഴിഞ്ഞു; വിവാദങ്ങൾക്ക് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കി ‘വെയിൽ’

‘വെയിൽ’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് മലയാളസിനിമയിൽ ഉണ്ടായത്. ഷെയ്ൻ നിഗം ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നും കരാർ ലംഘിച്ച് ഷെയ്ൻ മുടിവെട്ടി എന്നതുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിക്കുകയും ഷെയ്ൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾക്ക് ഒടുവിൽ കാർമേഘങ്ങൾ ഒഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഏറെ നാൾ നീണ്ട പ്രതിസന്ധികൾക്ക് ഒടുവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. നിർമാതാവ് ജോബി ജോർജ് ആണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഷെയ്നിനൊപ്പമുള്ള ഒരു ചിത്രവും ജോബി പങ്കുവച്ചിട്ടുണ്ട്.

“ഇന്ന് ‘വെയിലി’ന്റെ ചിത്രീകരണ പൂർണമായും തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഈ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും. നിങ്ങൾക്കു മുൻപിൽ ഉടൻ,” എന്നാണ് ജോബി കുറിച്ചത്.

നവാഗതസംവിധായകനായ ശരത് ആണ് ‘വെയിലി’ന്റെ സംവിധായകൻ. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ശരത് ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ എന്നീ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. പുതുമുഖങ്ങൾക്ക് അവസരമേകിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് പ്ലേബാക്ക് സിംഗറായ പ്രദീപ് കുമാറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Read more: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shane nigam joby george veyil movie shooting completed