Shane Nigam on Shaji N Karun ‘Olu’: യുവതാരങ്ങൾക്കിടയിൽ ഏറെ പ്രതീക്ഷയേകുന്ന നടന്മാരിൽ ഒരാളാണ് ഷെയ്ൻ നിഗം. കിസ്മത്ത്, സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സ്വതസിദ്ധമായ അഭിനയചാതുരി കാഴ്ച വച്ച ഷെയ്ൻ നിഗം നായകനായ ഷാജി എൻ കരുൺ ചിത്രം ‘ഓള്’ സെപ്റ്റംബർ 20 ന് തിയേറ്ററുകളിലെത്തുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കപ്പെട്ട ‘ഓള്’, കൊൽക്കത്ത ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്കും തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ എം ജെ രാധാകൃഷ്ണൻ സ്വന്തമാക്കിയിരുന്നു.

Read Here: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്‍ക്കുന്ന ‘ഓള്’: Olu Movie Review

മികച്ച നിരൂപക പ്രശംസ നേടി, അവാർഡ് തിളക്കത്തോടെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ‘ഓളി’നെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും പുതിയ സിനിമകളുടെ വിശേഷങ്ങളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട്   മനസ്സു തുറക്കുകയാണ് ഷെയ്ൻ.

“സത്യം പറഞ്ഞാൽ വർഷങ്ങൾക്കു മുൻപ് ‘കുട്ടിസ്രാങ്കി’ന്റെ ട്രെയിലർ കണ്ടപ്പോഴാണ് ഞാൻ ഷാജി സാറിനെ ശ്രദ്ധിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ  കൂടുതൽ മനസ്സിലാക്കി തുടങ്ങി. ‘ഓളി’ന്റെ കാര്യം പറഞ്ഞ് എന്നെ ആദ്യം വിളിക്കുന്നത്, ഷാനവാസ് ബാവക്കുട്ടിയാണ്. ഷാജി സാർ നിന്നോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. വാപ്പച്ചിയേയും കൂട്ടിയാണ് ഞാൻ ഷാജി സാറിനെ കാണാൻ പോയത്,” ‘ഓളി’ലേക്കുള്ള യാത്രയെ കുറിച്ച് ഷെയ്ൻ സംസാരിച്ചു തുടങ്ങി.

“ആദ്യം കണ്ടപ്പോൾ തന്നെ ഷാജി സാർ എനിക്ക് സ്ക്രിപ്റ്റ് തന്നുവിട്ടു. സ്ക്രിപ്റ്റ് പിന്നീട് അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നപ്പോഴെല്ലാം ഷാജി സാർ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു.”

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

‘ഓള്’ തന്ന അനുഭവങ്ങൾ എന്തൊക്കെയാണ്?

എന്റെ ജീവിതത്തിൽ കുറേ നല്ല മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രമാണ് ‘ഓള്’. സിനിമയെ കുറിച്ച് നമ്മളെത്ര മനസ്സിലാക്കിയാലും അത് യാഥാർത്ഥ്യത്തിലേക്ക് വരുമ്പോഴുള്ള ചില കാര്യങ്ങളുണ്ട്. സ്ഥലവും സാഹചര്യവുമെല്ലാം മാറുമ്പോഴാണ് സിനിമയുടെ പ്രാക്റ്റിക്കൽ ആയ കാര്യങ്ങളൊക്കെ നമ്മൾ കൂടുതൽ ശ്രദ്ധിക്കുക. ഞാൻ ‘അഡാപ്റ്റീവ്’ ആണെന്ന്, പല തരത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് സ്വീകരിക്കാനാവുമെന്ന് തോന്നിയത് ‘ഓളി’ൽ അഭിനയിച്ചതോടെയാണ്. അതുവരെ റിയലിസ്റ്റിക് സിനിമകളിൽ ആയിരുന്നു കൂടുതലും അഭിനയിച്ചത്. അതു മാത്രമല്ല, കോമേഴ്സ്യൽ, ആർട്ട്, ഡ്രമാറ്റിക്, സിനിമാറ്റിക് തുടങ്ങി ഏതു ടൈപ്പിലുള്ള സിനിമാ ട്രീറ്റ്മെന്റുകളുമായും എനിക്ക് ഇണങ്ങാനാവുമെന്ന് തോന്നിയതും അതിലേക്ക് ഒരു ഓപ്പണിംഗ് തന്നതും ‘ഓളാ’ണ്.”

വാസുകി (വാസു ) എന്ന ചിത്രകാരനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. വളരെ ലളിതമായൊരു കഥയാണ് ‘ഓള്’ പറയുന്നത്, മോറൽ സ്റ്റോറിയൊന്നുമല്ല. അതേസമയം, ഒരു ചിത്രകാരന്റെ/ ആർട്ടിസ്റ്റിന്റെ ആത്മീയമായ തലമൊക്കെ കൃത്യമായി രേഖപ്പെടുത്തുന്ന കഥാപാത്രമാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം, ‘വാട്ട് ഈസ് ലവ്’ എന്നതിന്റെ നിർവ്വചനം ആണ് ‘ഓള്’. വലിയ അവകാശവാദങ്ങളൊന്നുമില്ല, എങ്കിലും ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ‘ഓള്’, ആർട്ടിസ്റ്റുകൾ പ്രത്യേകിച്ചും.

ഒരു ആർട്ടിസ്റ്റായി മാറാനുള്ള മുന്നൊരുക്കങ്ങൾ എന്തൊക്കെയായിരുന്നു?

‘ഓളി’ന്റെ ആർട്ട് ഡിപ്പാർട്ട്മെന്റിൽ ഒരു ചിത്രകാരൻ ഉണ്ടായിരുന്നു.​ ബ്രഷ് പിടിക്കുന്ന രീതി, പെയിന്റ് ചെയ്യുന്ന രീതിയൊക്കെ അദ്ദേഹമാണ് എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നത്. അദ്ദേഹത്തിന്റെ മാനറിസങ്ങളൊക്കെ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നെ, അഭിനയം എന്നു പറയുന്നത് പൂർണമായും നമുക്ക് പ്രിപ്പയർ ചെയ്ത് ചെയ്യാവുന്ന ഒന്നല്ലല്ലോ.

ആ കഥാപാത്രമാകാൻ തീരുമാനം എടുക്കുന്നതു മുതൽ ഓരോ ഷോട്ടും ചിത്രീകരിക്കുന്നതുവരെ നീളുന്നൊരു യാത്രയാണത്. ഒരു കഥാപാത്രം മനസ്സിൽ കയറി കഴിഞ്ഞാൽ പിന്നെ സിനിമ തീരുവോളം കൂടെ തന്നെ കാണും. മനസ്സിൽ നമ്മൾ പലപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ഓർക്കുന്നുണ്ടാവും. ഒരു കണ്ണട കണ്ടാൽ ഇത് ആ കഥാപാത്രത്തിന് ശരിയാവുമോ? എന്നൊക്കെ ചിന്തിക്കും.

മറക്കാനാവാത്ത ഷൂട്ടിംഗ് അനുഭവങ്ങൾ?

സിനിമയിൽ രാത്രിയിലെ സീനുകളായി കാണിക്കുന്ന പലതും പകൽ ഷൂട്ട് ചെയ്ത വിഷ്വലുകളാണ്. നല്ല പൊരിവെയിലത്തായിരുന്നു പലപ്പോഴും ഷൂട്ട്. പോരാത്തതിന് നല്ല കാറ്റും. ആ കാറ്റിൽ ഷൂട്ട് ചെയ്യേണ്ട ഏരിയയിൽ വള്ളം പിടിച്ചു നിർത്താനുള്ള പാട് ചില്ലറയല്ലായിരുന്നു.

ആ കഷ്ടപ്പാടുകൾക്കൊക്കെ നല്ല റിസൽറ്റ് ലഭിച്ചു എന്നതാണ് സന്തോഷം. നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറം നിൽക്കുന്ന ‘വിഷ്വലു’കളാണ് ഓളിന് വേണ്ടി എം ജെ രാധാകൃഷ്ണൻ സാർ ഒരുക്കിയത്. ഔട്ട്സ്റ്റാൻഡിംഗ് ഫോട്ടോഗ്രാഫിയാണ്. അദ്ദേഹത്തിന്റെ ആർട്ടിനെയൊന്നും നമുക്കു വിലയിരുത്താൻ കഴിയില്ല, വേറെ ലെവലാണ് കക്ഷി. അധികം ബഹളമോ സംസാരമോ ഒന്നുമില്ല, സൈലന്റാണ് അദ്ദേഹം. പക്ഷേ വർക്കുകൾ ബ്രില്ല്യന്റാണ്. നമുക്ക് അത്ഭുതം തോന്നും. സീനിയേഴ്സിൽ പറയും പോലെ, അദ്ദേഹത്തെ ഒക്കെയാണ് ‘തെറ്റാതെ സാറേ എന്നു വിളിക്കാൻ തോന്നുക’.

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

പത്തു വർഷങ്ങൾക്കു മുൻപ് സീരിയലിൽ ബാലതാരമായി അഭിനയിക്കുന്ന കാലത്താണ് ഷെയ്നിനെ ആദ്യം കാണുന്നത്. അന്ന് ഷെയ്ൻ എന്ന ഒമ്പതാം ക്ലാസ്സുകാരൻ പറഞ്ഞത്, ‘വളരുമ്പോൾ എനിക്കൊരു സിനിമാ സംവിധായകനാവണം’ എന്നായിരുന്നു. ഇപ്പോഴുമുണ്ടോ ആ സ്വപ്നം?

തീർച്ചയായും ഉണ്ട്. പ്ലാൻ ചെയ്യുന്നതു പോലെയല്ല, ലൈഫിൽ പലതും നടക്കുന്നത്. എന്നാലും അതി തീവ്രമായ ആഗ്രഹമുണ്ട്, സിനിമ സംവിധാനം ചെയ്യണമെന്ന്. ഈ ഇരുപത്തിമൂന്നാം വയസ്സിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പാകത എനിക്ക് ആയിട്ടുണ്ടെന്നു കരുതുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊന്നു നടക്കും. അടുത്ത വർഷം ഒരു ഷോർട്ട് ഫിലിം ചെയ്യാനുള്ള പ്ലാനിലാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു കഥയുണ്ട്, ഒരു സുഹൃത്തിന്റെ യഥാർത്ഥ ജീവിതാനുഭവമാണ്. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ഒരു പടത്തിനു വേണ്ടി മ്യൂസിക് ചെയ്യണമെന്നതാണ് മറ്റൊരു സ്വപ്നം. കുറച്ചുകാലമായി അതിനുള്ള പ്രാക്റ്റീസും കാര്യങ്ങളും നടക്കുന്നുണ്ട്. ഏറെക്കുറെ ഒരു പ്രൊഫഷണൽ സ്വഭാവമൊക്കെ വന്നിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഒരു ഫ്രണ്ടിന്റെ സിനിമയ്ക്കു വേണ്ടി മ്യൂസിക് ചെയ്യാനും പ്ലാനുണ്ട്.

എല്ലാ സ്വപ്നങ്ങളും സിനിമയെ ചുറ്റിപ്പറ്റി തന്നെയാണല്ലേ?

സിനിമ, രസമുള്ള ഒരു ആർട്ട് അല്ലേ? സിനിമയിൽ എല്ലാമുണ്ട്. പാട്ടും കഥയും നൃത്തവും സംഗീതവും ഫോട്ടോഗ്രാഫിയും ആർട്ടും… അങ്ങനെ എല്ലാമുള്ള ഒരു മാജിക്കലായ മീഡിയം ആണ് സിനിമ. നമുക്ക് കണ്ട ലോകങ്ങളെ കുറിച്ചു പറയാം, കാണാത്ത ലോകങ്ങളെ കുറിച്ചു പറയാം. ഒരുപാട് സാധ്യതകളുണ്ട് സിനിമയ്ക്ക്. അഭിനയമായാലും ഇനി സംഗീതം നൽകൽ ആയാലും സംവിധാനമായാലും സിനിമ തന്നെയാണ് മുന്നിലുള്ള സ്വപ്നം.

Shane Nigam, ഷെയ്ൻ നിഗം, Shane Nigam in Love, ഷെയ്ൻ നിഗം പ്രണയത്തിൽ, Ullasam, ഉല്ലാസം, Shane Nigam, ഷെയ്ൻ നിഗം, Shane Nigam starrer Ullasam, ഷെയ്ൻ നിഗം ഉല്ലാസം, Malayalam films, Shane Nigam latest films, ഷെയ്ൻ നിഗം പുതിയ ചിത്രങ്ങൾ, Malayalam films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam

‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഇനി തിയേറ്ററുകളിലെത്താനുള്ള ഷെയ്ൻ ചിത്രങ്ങൾ. ‘വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷെയ്ൻ ഇപ്പോൾ. ഷെയ്ൻ നായകനാവുന്ന ‘സന്തോഷ്‌മാൻ’ എന്ന ചിത്രവും ചിത്രീകരണത്തിനു ഒരുങ്ങുകയാണ്.

Read more: ഷെയ്ൻ നിഗത്തിന് ഒപ്പം ചുവടുകൾ വെച്ച് ശ്യാം പുഷ്കകരൻ; വീഡിയോ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook