നിര്‍മാതാവില്‍നിന്ന് വധഭീഷണിയെന്ന് ഷെയ്ന്‍ നിഗം

സംഭവത്തില്‍ ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

കൊച്ചി: തനിക്ക് വധഭീഷണിയെന്ന് നടന്‍ ഷെയന്‍ നിഗം. നിര്‍മാതാവ് ജോബി ജോര്‍ജില്‍നിന്ന് താന്‍ വധഭീഷണി നേരിടുന്നുണ്ടെന്നാണ് ഷെയ്ന്‍ നിഗം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തില്‍ ഷെയ്ന്‍ ആണ് നായകന്‍. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ ‘കുര്‍ബാനി’യുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. ‘വെയിലില്‍’ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.

Also Read: പടച്ചോൻ ഉണ്ട്ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് കയ്യടി നേടി ഷെയ്ൻ നിഗം

എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തുനിന്നു മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കുകയാണെന്ന് ഷെയ്ന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

‘വെയിലി’ന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും മുടി പഴയത് പോലെയാകുമെന്നും അപ്പോഴേക്കും പരിഹരിക്കാനാവുന്ന പ്രശ്‌നമേയുള്ളൂവെന്നും ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍ ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shane nigam faces death threat from producer joby george307304

Next Story
അരങ്ങേറ്റം 2010 ന് ശേഷമായിരുന്നുവെങ്കിലോ ? മഞ്ജുവിന്റെ മറുപടി ഇതാണ്Manju Warrier, മഞ്ജു വാര്യര്‍, Manju Warrier Asuran, മഞ്ജു വാര്യര്‍ അസുരന്‍,Manju Warrier Tamil, മഞ്ജു വാര്യര്‍ തമിഴ്,Manju Warrier Acting, Manju Warrier Debute, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com