ഷെയ്ൻ നിഗം നിർമാതാക്കളോട് ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം

Shane Nigam, ഷെയ്ൻ നിഗം, Iffk, ഐഎഫ്എഫ്കെ, Producers' association, shane nigam latest news, iemalayalam, ഐഇ മലയാളം

കൊച്ചി: നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നടൻ ഷെയ്ൻ നിഗം. തന്റെ ഏതെങ്കിലും പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഷെയ്ൻ ഫെഫ്കയ്ക്കും അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മെയിൽ അയച്ചതായി താരസംഘടനയുടെ ഭാരവാഹിയും നടനുമായ ജഗദീഷ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം. ഇതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയതിനെത്തുടർന്ന് നേരത്തേ ഷെയ്ൻ ഫെയ്സ്ബക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

Read More: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന ഷെയ്നിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shane nigam expressed regret to the producers

Next Story
‘ബിഗ് ബ്രദർ’ ഓഡിയോ ലോഞ്ചിൽ താരമായി മോഹൻലാൽ; ചിത്രങ്ങൾ, വീഡിയോMohanlal , Big Brother Audio Launch, മോഹൻലാൽ, ബിഗ് ബ്രദർ ഓഡിയോ ലോഞ്ച്, Mohanlal singing, Mohanlal video, IE Malayalam, Indian express Malayalam, ഇന്ത്യൻ​ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com