ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കിസ്മത്തിലൂടെ മലയാളത്തിന് കിട്ടിയ നായകന്‍ ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ എസ്തര്‍ അനില്‍ നായികയാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ലക്ഷ്മി റായി, ഇഷ തല്‍വാര്‍, കനി കുസൃതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ