വിവാദങ്ങളിൽ നിന്നെല്ലാം ഇടവേളയെടുത്ത് തന്റ പുതിയ ചിത്രമായ ‘വലിയ പെരുന്നാളി’ന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഷെയ്ൻ നിഗം. ആക്ഷനും കോമഡിയും റൊമാൻസുമെല്ലാം ചേർന്നൊരു ആഘോഷ ചിത്രമാണ് ‘വലിയ പെരുന്നാൾ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read More: Christmas Release Movies 2019: ആഘോഷനാളുകൾക്ക് മിഴിവേകാൻ നാല് ക്രിസ്മസ് റിലീസ് ചിത്രങ്ങൾ

പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയ ഷെയ്നിന്റെ തകർപ്പൻ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺബീർ കപൂർ, അനുഷ്ക ശർമ, ഐശ്വര്യ റായ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘യേ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിലെ ബ്രേക്ക് അപ്പ് ഗാനത്തിനൊപ്പമാണ് ഷെയ്ൻ ചുവട് വയ്ക്കുന്നത്. കൂടെ ഒരു കൂട്ടം പെൺകുട്ടികളുമുണ്ട്.

View this post on Instagram

A post shared by Shane Nigam (@actor.shanenigam) on

പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ വലിയ പെരുന്നാളിൽ അഭിനയിക്കുന്നത്. ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് ‘വലിയ പെരുന്നാള്‍’.

Read More: അടിയും ഇടിയും ആട്ടവും പാട്ടുമായി ഷെയ്ൻ; ‘വലിയ പെരുന്നാൾ’ ട്രെയിലർ

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.

ഒക്ടോബറിലാണ് വലിയ പെരുന്നാളിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook