/indian-express-malayalam/media/media_files/uploads/2019/04/Shane-Nigam.jpg)
സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് 'ഇഷ്‌ക്'. 'അങ്ങനെ അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി' എന്നു പറഞ്ഞുകൊണ്ട് ഷെയ്ന്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ കണ്ടാല്‍ അറിയാം, ഈ നടന്റെ കരിയറിലെ തുടര്‍ച്ചയായ ഹിറ്റുകളിലേക്ക് മറ്റൊന്നു കൂടി എത്തുന്നു എന്ന്.
'അലര്‍ച്ച ഒരു വീക്ക്‌നെസ്സ് ആണല്ലേ', 'പറവയിലെ അലര്‍ച്ചയെക്കാളും കിടിലമാണല്ലോ ഇത്' തുടങ്ങി നിരവധി കമന്റുകളാണ് ഷെയ്‌നിന്റെ പോസ്റ്റിനു കീഴെ വരുന്നത്. അലര്‍ച്ചയില്‍ ഷെയ്‌നെ വെല്ലാന്‍ ആരുമില്ലെന്നും ചിലര്‍ പറയുന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സി'നു ശേഷം ഷെയ്ന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇഷ്‌ക്. 'നോട്ട് എ ലവ് സ്‌റ്റോറി' എന്ന ക്യാച്ച് ലൈനോടെയാണ് ഇഷ്‌കിന്റെ പോസ്റ്റര്‍ എത്തിയത്.
Read More: ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; 'ഇഷ്‌കില്‍' മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷ്ണമായ നോട്ടം, നീളന്‍ മുടിയൊന്ന് വെട്ടി ചെറുതാക്കി കട്ട മാസ് ലുക്കിലാണ് ഷെയ്ന്‍ നിഗം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഇഷ്‌ക് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഷെയ്ന്‍ നിഗം തന്നെയാണ് പോസ്റ്ററിന്റെ ശ്രദ്ധാ കേന്ദ്രം.
ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രതീഷ് രവിയാണ് തിരക്കഥ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്റേതാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.