Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണ് ഷെയ്‌ൻ; പിന്തുണച്ച് ‘കിസ്‌മത്ത്’ സംവിധായകന്‍

മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഷെയ്‌ൻ നിഗത്തെ താൻ സ്വപ്‌നം കണ്ടതായും ഷാനവാസ് കെ.ബാവക്കുട്ടി

കൊച്ചി: നിര്‍മാതാക്കളുടെ സംഘടന വിലക്കിയ നടന്‍ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് ‘കിസ്‌മത്ത്’ സിനിമയുടെ സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി. തന്റെ സിനിമ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ കാരവാൻ ഇല്ലാതെ, ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്‌ൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് കെ.ബാവക്കുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഷെയ്‌ൻ നിഗത്തെ താൻ സ്വപ്‌നം കണ്ടതായും ഷാനവാസ് കെ.ബാവക്കുട്ടി കൂട്ടിച്ചേർത്തു.

 

നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ നടപടി അംഗീകരിക്കില്ലെന്ന് നടൻ ഷെയ്‌ൻ നിഗം പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്‌ൻ നിഗം പറഞ്ഞു. തന്റെ ഭാഗം ആരും കേട്ടില്ല. ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്‌ൻ പറഞ്ഞു. മറ്റ് വിഷയങ്ങളോടൊന്നും ഷെയ്‌ൻ പ്രതികരിച്ചില്ല.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ൻ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. ‘വെയിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ഷെയ്ൻ നായകനായി അഭിനയിക്കുന്ന ‘കുർബാനി’, ‘വെയിൽ’ എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ചതായും ഷെയ്ൻ കാരണം രണ്ടു ചിത്രങ്ങൾക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളിലെ സംഘടനകളോടും ഇക്കാര്യം സംസാരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.

Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഷെയ്നിന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടും സഹകരിച്ചില്ലെന്നും സൂപ്പർസ്റ്റാറുകൾക്കു പോലുമില്ലാത്ത പെരുമാറ്റമാണ് ഷെയ്നിൽ നിന്നും ഉണ്ടായതെന്നും നിർമാതാക്കൾ പറഞ്ഞു. എൽഎസ്ഡി പോലുള്ള ലഹരി മരുന്നുകൾ ലൊക്കേഷനിൽ എത്തുന്നതായും പത്രസമ്മേളനത്തിൽ നിർമാതാക്കൾ ആരോപണമുന്നയിച്ചു.

‘വെയിൽ’ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു. വെയിലിൽ ഷെയ്നിന് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. ‘കുർബാനി’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഷെയ്ൻ മുടി മുറിച്ചു എന്ന് പറഞ്ഞ് നേരത്തേയും വിവാദങ്ങൾ​ ഉണ്ടായിരുന്നു. സംവിധായകൻ ശരത് മേനോന്റെയും നിർമാതാവ് ജോബി ജോർജിന്റെയും പരാതിയിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേർന്ന് ഇത്തരമൊരു നിലപാടിൽ എത്തിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shanavas k bavakutty supports shane nigam

Next Story
മഞ്ജു വാരിയറുടെ പരാതി: സംവിധായകന്‍ ശ്രീകുമാറിന്റെ വീട്ടില്‍ റെയ്‌ഡ്Manju Warrier, മഞ്ജു വാര്യർ, Shrikumar Menon, ശ്രീകുമാർ മേനോൻ, Complaint, പരാതി, Manju Warrier's complaint against Shrikumar Menon,ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com