scorecardresearch
Latest News

പ്രിയപ്പെട്ടവനൊപ്പം ഓണചിത്രങ്ങളുമായി ഷംന കാസിം

ജൂലൈ മാസത്തിലായിരുന്നു ഷംനയും ഷാനിദും തമ്മിലുള്ള വിവാഹനിശ്ചയം

പ്രിയപ്പെട്ടവനൊപ്പം ഓണചിത്രങ്ങളുമായി ഷംന കാസിം

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്.

അടുത്തിടെയാണ് താൻ വിവാഹിതയാവാൻ പോവുന്ന കാര്യം ഷംന ആരാധകരെ അറിയിച്ചത്. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവിവരൻ. ഷാനിദുമായുളള ഓണചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഷംന ഇപ്പോള്‍. എല്ലാവര്‍ക്കും ഓണം ആശംസകളറിയിച്ചു കൊണ്ടുളള വീഡിയോയും ചിത്രവും ഷംനയുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈയിൽ നടന്നിരുന്നു.

പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamna kasim shares onam photos with husband