scorecardresearch

ഇതാണ് ഞങ്ങളുടെ രാജകുമാരൻ; മകന്റെ മുഖം വെളിപ്പെടുത്തി ഷംന

ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്

Shamna Kasim, Shamna actress, Shamna Kasim son
Shamna Kasim/ Instagram

2023 ഏപ്രിൽ 5 നാണ് നടി ഷംന കാസിമിന് കുഞ്ഞ് പിറന്നത്. ദുബായിലെ ആസ്റ്റർ ആശുപത്രിയിലാണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്.വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഷംന കുഞ്ഞിന്റെ മുഖം ഇതാദ്യമായി ആരാധകരെ കാണിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ രാജകുമാരൻ’ എന്ന് കുറിച്ചാണ് ഷംന ചിത്രം പങ്കുവച്ചത്. ഷംനയുടെ ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. നിങ്ങളുടെ രാജകുമാരൻ ഭർത്താവിനെ പോലെയാണ് കാണാൻ, എന്തൊരു ക്യൂട്ടാണ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ ആരാധകർ കുറിച്ചത്.

ഷംന കാസിം/ ഇൻസ്റ്റഗ്രാം

ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഷംനയുടെ ഭർത്താവ് ഷാനിദിന്റെ 24 വർഷത്തെ യു എ ഇ ജീവിതത്തിന്റെ ആദരവായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നൽകിയത്.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ​വ്ളോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ‘ദസറ’യാണ് ഷംന അവസാനമായി അഭിനയിച്ച ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamna kasim reveals sons face see photo