ഒക്ടോബറിലാണ് നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതയായത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു ഷംന.
അമ്മയാകാൻ പോകുന്നു എന്ന വാർത്ത യൂട്യൂബ് ചാനലിലൂടെയാണ് ഷംന ആരാധകരെ അറിയിച്ചത്.കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവച്ചിരുന്നു. അനവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചത്.
ഗർഭിണിയായിരിക്കെ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഷംന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നൃത്തം പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഷംന ഷെയർ ചെയ്തത്. ‘എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതിൽ സന്തോഷം’ എന്നാണ് ഷംന വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഡാൻസ് കളിക്കുമ്പോൾ സൂക്ഷിക്കണം ഷംന തുടങ്ങിയ ആരാധക കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.