/indian-express-malayalam/media/media_files/2025/12/10/shamna-kasim-fi-1-2025-12-10-13-04-36.jpg)
ഷംന കാസിം ഭർത്താവിനൊപ്പം | ഫൊട്ടോ: ഇൻസ്റ്റഗ്രാം
മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും, ഷംനയുടെ അടിസ്ഥാനം ക്ലാസിക്കൽ നൃത്തമാണ്. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ ചെറുപ്പം മുതലേ പരിശീലനം നേടിയ ഷംന, നിരവധി വേദികളിൽ തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രൊഫഷണൽ നർത്തകി എന്ന നിലയിൽ, നൃത്തത്തോട് അവർ കാണിക്കുന്ന അർപ്പണബോധം ശ്രദ്ധേയമാണ്. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഷംനയുടെ നൃത്തമികവ് കൂടുതൽ ജനശ്രദ്ധ നേടി. പിന്നീട് സിനിമയിലെ തിരക്കുകൾക്കിടയിലും നൃത്തത്തെ കൈവിടാതെ മുന്നോട്ട് കൊണ്ടുപോയ ഷംന, ഒരു നർത്തകിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
നൃത്തമാണ് തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവും ആത്മവിശ്വാസവും നൽകുന്നതെന്നും ഷംന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു ശേഷവം അഭിനയത്തിനും നൃത്തത്തിലും സജീവമാണ് താരം. ഇതിന് പിന്തുണയായി ഒപ്പം നിൽക്കുന്ന ഭർത്താവിന് നന്ദി പറഞ്ഞു കൊണ്ട് ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ ഉമ്മ നൽകിയ അതേ പിന്തുണയാണ് ഭർത്താവും നൽകുന്നതെന്ന് ഷംന പറയുന്നു.
Also Read: "ആന്റണി ചേട്ടാ... ഈ കോമ്പോയിൽ ഒരു സിനിമ..." നിവിൻ പോളിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
"ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ പലപ്പോഴും നമ്മൾ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് വന്നെത്തുന്നത്. എന്റെ ഈ നർത്തകിയെന്ന ജീവിതം സാധ്യമായത് എന്റെ ഉമ്മ ഷംന കാസിമിന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ ശക്തിയും പിന്തുണയുമാണ് എന്നും എനിക്ക് അടിത്തറയായിരുന്നത്.
വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ, എന്റെ ഉമ്മ എന്നെ പിന്തുണച്ചതുപോലെ എന്റെ നൃത്തത്തെയും പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ലഭിക്കാനായി ഞാൻ പ്രാർത്ഥിച്ചിരുന്നു. അൽഹംദുലില്ലാഹ്, അതുപോലെ പിന്തുണയ്ക്കുന്ന ഒരു ഭർത്താവിനെ നൽകി അല്ലാഹു എന്നെ അനുഗ്രഹിച്ചു.
ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളായിട്ടുപോലും, എന്റെ ഏറ്റവും വലിയ പിന്തുണ അദ്ദേഹമാണ്. അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ജാതിയെക്കുറിച്ചോ, പശ്ചാത്തലത്തെക്കുറിച്ചോ, വ്യത്യാസങ്ങളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. മറിച്ച് മനുഷ്യരായിരിക്കുക, പരസ്പരം സ്നേഹവും ബഹുമാനവും കാണിക്കുക എന്നതിനെക്കുറിച്ചാണ് ഇത് ഓർമ്മിപ്പിക്കുന്നത്. എല്ലാറ്റിനും നന്ദി, അല്ലാഹുവേ..." എന്നാണ് ഷംന ഭർത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
Also Read: നീലാംബരിയായി മനസ്സിൽ കണ്ടത് ഐശ്വര്യ റായിയെ, എന്നാൽ സംഭവിച്ചത് ഇതാണ്
'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ സജീവമായ ഷംന, തെലുങ്ക് ഇൻഡസ്ട്രിയിൽ 'പൂർണ്ണ' എന്ന പേരിൽ പ്രശസ്തയായി. ഹൊറർ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് പൂർണ്ണ തെലുങ്കിൽ ശ്രദ്ധേയയായത്.
2022-ൽ ദുബായിലെ ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളായിട്ടുപോലും ഷാനിദ്, ഷംനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തെയും അഭിനയ ജീവിതത്തെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വ്യക്തിയാണ്.
Read More: ഒന്നര വർഷത്തോളമായി വേർപിരിഞ്ഞ് താമസിക്കുന്നു, ദാമ്പത്യം അവസാനിപ്പിക്കുന്നതായി മിനിസ്ക്രീൻ താരം ഹരിത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us