scorecardresearch

ബേബി ചിന്നാട്ടിയെ കാണാൻ കാത്തിരിക്കുന്നു; ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി കൂട്ടുകാരികൾ

ഷംന കാസിമിന്റെ വളക്കാപ്പ് ചിത്രങ്ങൾ

shamna Kasim, Shamna Kasim pregnant

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി ഷംന കാസിം. കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

നർത്തകിയും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിയും ഷംനയുടെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. “ബേബി ചിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാൻ കാത്തിരിക്കാൻ വയ്യ,” എന്നാണ് ദീപ്തി കുറിക്കുന്നത്. രഞ്ജിനി ഹരിദാസ്, തെസ്നി ഖാൻ, സരയു, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ശ്രീലയ എന്നിവരും ബേബി ഷവറിനായി എത്തിയിരുന്നു

ഒക്ടോബറിലായിരുന്നു നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു ഷംന.

ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamna kasim baby shower photos

Best of Express