scorecardresearch

നടി ഷംന കാസിം വിവാഹിതയാവുന്നു

വരനെ പരിചയപ്പെടുത്തി ഷംന

Shamna Kasim, Shamna Kasim marriage, Shamna Kasim wedding, Shamna Kasim boyfriend Shanid Asifali

നടി ഷംന കാസിം വിവാഹിതയാവുന്നു. പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംന. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷംന തന്നെയാണ് ഷാനിദിന് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

“കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു,” എന്നാണ് ഷാനിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചത്.

റിമി ടോമി, പ്രിയമണി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ ഷംനയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Read more: ബിഗ് ബോസിൽ അതിഥിയായി ഷംന കാസിമും

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്.

പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamna kasim all set to get married to shanid asifali