/indian-express-malayalam/media/media_files/2026/02/16/shamlee-4-2026-02-16-11-47-36.jpg)
/indian-express-malayalam/media/media_files/2026/02/16/shamlee-8-2026-02-16-11-51-48.jpg)
1990-ൽ, നാല് വയസ്സുകാരിയായ ഒരു പെൺകുട്ടി തന്റെ വികാരനിർഭരമായ കണ്ണുകളാൽ ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി.
/indian-express-malayalam/media/media_files/2026/02/16/shamlee-6-2026-02-16-11-51-48.jpg)
മണിരത്നത്തിന്റെ ‘അഞ്ജലി’യിൽ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയായുള്ള ശ്യാമിലിയുടെ പ്രകടനം അവൾക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായി ശ്യാമിലി മാറി. ഒരുകാലത്ത് തന്നെ പൊതിഞ്ഞുനിന്നിരുന്ന പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കുകയാണ് ഈ 39കാരി.
/indian-express-malayalam/media/media_files/2026/02/16/shamlee-5-2026-02-16-11-51-48.jpg)
രണ്ടാം വയസ്സിൽ തുടങ്ങിയതായിരുന്നു ശ്യാമിലിയുടെ സിനിമായാത്ര. മണിരത്നത്തിന്റെ അഞ്ജലി വലിയ വഴിത്തിരിവായെങ്കിലും, അതിനു മുൻപേ തന്നെ മലയാളത്തിലെ മാളൂട്ടി (1990) എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശ്യാമിലി സ്വന്തമാക്കിയിരുന്നു. തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള ബാലതാരമായിരുന്നു ബേബി ശ്യാമിലി.
/indian-express-malayalam/media/media_files/2026/02/16/shamlee-4-2026-02-16-11-51-48.jpg)
അവിടെയും തീർന്നില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ശ്യാമിലി തിളങ്ങി. ചിരഞ്ജീവിക്കും സഹോദരി ശാലിനിക്കുമൊപ്പം അഭിനയിച്ച ജഗദേകവീരുടു അതിലോകസുന്ദരി (1990), ഫാസിലിന്റെ ഹരികൃഷ്ണൻസിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കൗമാരക്കാരിയായുള്ള പ്രകടനം എന്നിവ ശ്യാമിലിയുടെ അഭിനയപാടവത്തിന് തെളിവായിരുന്നു. കന്നഡയിൽ വിഷ്ണുവർദ്ധൻ, അംബരീഷ് തുടങ്ങിയ പ്രമുഖർക്കൊപ്പം അഭിനയിച്ച മത്തേ ഹാടിത്തു കോഗിലെ എന്ന ചിത്രത്തിന് കർണാടക സംസ്ഥാന പുരസ്കാരവും ശ്യാമിലിയ്ക്ക് ലഭിച്ചു.
/indian-express-malayalam/media/media_files/2025/03/06/mqoK5g59rfmfaC9OtZ9X.jpg)
ഇന്ത്യൻ സിനിമയിൽ ബാലതാരങ്ങളിൽ നിന്നും നായികമാരിലേക്കുള്ള മാറ്റം പലർക്കും വെല്ലുവിളിയാകാറുണ്ട്, ശ്യാമിലിയും അതിൽ നിന്ന് വ്യത്യസ്തയായിരുന്നില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസ്തയായ ബാലതാരമായിരുന്ന ശ്യാമിലിയ്ക്ക് നായികയായി സ്വയം അടയാളപ്പെടുത്തുക എന്നത് വലിയൊരു കടമ്പയായിരുന്നു.
/indian-express-malayalam/media/media_files/2025/03/06/shalini-and-shamili-with-father-219875.jpg)
2009-ൽ സിദ്ധാർത്ഥിന്റെ നായികയായി ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ നായികയായി അരങ്ങേറ്റം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള സിനിമ അവാർഡ് ലഭിച്ചെങ്കിലും, ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടത് നിരാശയുണ്ടാക്കി. ആ കാലത്തുണ്ടായ വിമർശനങ്ങൾ ശ്യാമിലിയെ ഏറെ വേദനിപ്പിച്ചു.
/indian-express-malayalam/media/media_files/VcfgjErzlanwCXxi1G2U.jpg)
2010-നും 2015-നും ഇടയിൽ ശ്യാമിലി തികച്ചും അപ്രതീക്ഷിതമായ ഒരു തീരുമാനമെടുത്തു: നിരവധി സിനിമാ അവസരങ്ങൾ വേണ്ടെന്നുവെച്ച് പഠനത്തിനും ജോലിക്കുമായി അവർ സിംഗപ്പൂരിലേക്ക് പോയി.
/indian-express-malayalam/media/media_files/2026/02/16/shamlee-2-2026-02-16-11-47-45.jpg)
പിന്നീട് 2016-ൽ വിക്രം പ്രഭുവിനോടൊപ്പം വീര ശിവജി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ആ സിനിമയും വിജയിച്ചില്ല. അതേ വർഷം തന്നെ അഭിനയിച്ച മലയാള ചിത്രം വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയ്ക്കും മോശം പ്രതികരണമാണ് ലഭിച്ചത്.
/indian-express-malayalam/media/media_files/2026/02/16/shamlee-3-2026-02-16-11-47-45.jpg)
2018 മുതൽ ശ്യാമിലി കലയുടെ മറ്റൊരു ലോകത്താണ് തന്റെ സന്തോഷം കണ്ടെത്തുന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും പ്രശസ്തമായ ലാസാലെ കോളേജ് ഓഫ് ആർട്സിൽ നിന്ന് ഫിലിം സ്റ്റഡീസിൽ ഡിപ്ലോമയും അവർ നേടി.
/indian-express-malayalam/media/media_files/2026/02/16/shamlee-1-2026-02-16-11-47-45.jpg)
അവരുടെ കലാപഠനം അവിടെയും അവസാനിച്ചില്ല. പാരീസ് കോളേജ് ഓഫ് ആർട്സിൽ ക്രിയേറ്റീവ് ട്രെയിനിംഗ്, സിംഗപ്പൂരിൽ ചൈനീസ് ഇങ്ക് പെയിന്റിംഗ്, ഇറ്റലിയിലെ ഫ്ലോറൻസിൽ ഗ്ലാസ് പെയിന്റിംഗ് എന്നിവയിലും അവർ പരിശീലനം നേടി.
/indian-express-malayalam/media/media_files/2026/02/16/shamlee-11-2026-02-16-12-11-15.jpg)
ഇന്ന് ശ്യാമിലി അറിയപ്പെടുന്ന ഒരു ചിത്രകാരിയാണ്. 2023-ൽ ചെന്നൈയിലെ ഫോക്കസ് ആർട്ട് ഗാലറിയിൽ "SHE" എന്ന പേരിൽ ഒരു സോളോ എക്സിബിഷൻ നടത്തി. കൂടാതെ ദുബായിലെ വേൾഡ് ആർട്ട് എക്സിബിഷനിലും ബംഗളൂരുവിലെ ചിത്രകലാ പരിഷത്തിലും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
/indian-express-malayalam/media/media_files/2026/02/16/shamlee-10-2026-02-16-12-11-15.jpg)
“ഞാൻ ശ്യാമിലി, ഇന്ത്യയിൽ നിന്നുള്ള ഒരു നടിയും കലാകാരിയുമാണ്,” തന്റെ ബയോയിൽ ശ്യാമിലി ലളിതമായി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
/indian-express-malayalam/media/media_files/2026/02/16/shamlee-9-2026-02-16-12-11-15.jpg)
അഞ്ജലിയിലെ ആ കൊച്ചു പെൺകുട്ടിയെ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന ആരാധകർക്കായി ശ്യാമിലി തന്റെ കലാസൃഷ്ടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us