scorecardresearch
Latest News

സഹോദരങ്ങൾക്കൊപ്പം ശാലിനിയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ കാണാം

അനിയത്തി ശ്യാമിലിയ്ക്കും സഹോദരൻ റിച്ചാർഡിനുമൊപ്പമുള്ള ശാലിനിയുടെ ചിത്രം ശ്രദ്ധ നേടുന്നു

സഹോദരങ്ങൾക്കൊപ്പം ശാലിനിയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ കാണാം

അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ശാലിനിയോടുള്ള ആരാധക സ്നേഹത്തിൽ കുറവൊന്നും വന്നിട്ടില്ല. അപൂർവ്വമായി മാത്രമാണ് ശാലിനിയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരിലേക്ക് എത്താറുള്ളത്. സോഷ്യൽ മീഡിയയിൽ നിന്നും പൊതു പരിപാടികളിൽ നിന്നും ക്യാമറയുടെ വെള്ളിവെളിച്ചത്തിൽ നിന്നുമൊക്കെ അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന ശാലിനിയുടെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർക്ക് അറിയുന്നത് കൂടുതലും അനിയത്തി ശ്യാമിലിയുടെ ഇൻസ്റ്റഗ്രാമിലൂടെയാണ്.

അനിയത്തി ശ്യാമിലിയ്ക്കും സഹോദരൻ റിച്ചാർഡിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്യാമിലിയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അമർക്കളത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളും ഒരു മകനുമുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ ശാലിയോട് പ്രണയം തോന്നിയെന്നാണ് അജിത് മുൻപൊരിക്കൽ വെളിപ്പെടുത്തിയത്.

“ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാൻ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാൽ അവൾ അഭിനയം തുടർന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ നിന്നാണ് അത് ആരംഭിച്ചതെന്ന് ഞാൻ കരുതുന്നു,” അജിത് പറഞ്ഞു.

ajith, അജിത്, ajith shalini diwali pics, shalini, ശാലിനി, ajith shalini, thala ajith

തന്റെ പ്രധാന പിന്തുണയും ഏറ്റവും മോശം വിമർശകയുമാണ് എന്നാണ് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചത്. “അവൾ എന്റെ കടുത്ത വിമർശകയാണ്. ചില സമയങ്ങളിൽ, സുഹൃത്തുക്കൾ ഒരുതരം സിനിമ നല്ലതായിരുന്നുവെന്ന് പറഞ്ഞേക്കും. പക്ഷേ, ശാലിനിയുടെ കാര്യം അങ്ങനല്ല, അവൾ എല്ലാം തുറന്നുപറയും. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ സ്ക്രിപ്റ്റുകളിൽ ഇടപെടില്ല. പക്ഷേ, അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടാറുണ്ട്, ”അദ്ദേഹം പറഞ്ഞു.

Read More: ‘ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിൽ നിന്ന്’: അജിത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamlee with sister shalini and richard diwali 2022 photos