ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്. ചേച്ചി ശാലിനിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാലചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്യാമിലി.

View this post on Instagram

Sister louve #kollycinema #sisters #siblinggoals

A post shared by Shamlee (@shamlee_official) on

ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.

ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.

View this post on Instagram

Diwali '17

A post shared by Shamlee (@shamlee_official) on

View this post on Instagram

Sydney!

A post shared by Shamlee (@shamlee_official) on

കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിംഗ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ‘Diverse Perceptions’ എന്ന പേരിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ശ്യാമിലിയെ കൂടാതെ അഫ്ഷാന ഷർമീൻ, ഐശ്വര്യ.ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി.കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറു ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളും ഈ എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.

Read more: അഭിനയം മാത്രമല്ല; ശ്യാമിലിക്ക് വരയും വഴങ്ങും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook