Latest News

ചേച്ചിയല്ല കൂട്ടുകാരി; ശാലിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്യാമിലി

ശ്യാമിലിയെ സംബന്ധിച്ച് ചേച്ചി മാത്രമല്ല കൂട്ടുകാരി കൂടിയാണ് ശാലിനി. പൊതുവിടങ്ങളിലെല്ലാം പലപ്പോഴും ഈ സഹോദരിമാർ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്

Shalini, Shamlee, Shamlee Shalini Diwali photos, Shamili birthday photos, Ajith, അജിത്, Baby Shamlee, ശാലിനി, ശ്യാമിലി, Baby Shamlee latest photos, Shyamili, Baby Shyamili, Baby Shalini, Shalini, Aadvik ajith, ആദ്വിക്, Aadvik photos, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini

ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്.

ശ്യാമിലിയെ സംബന്ധിച്ച് ചേച്ചി മാത്രമല്ല കൂട്ടുകാരി കൂടിയാണ് ശാലിനി. പൊതുവിടങ്ങളിലെല്ലാം പലപ്പോഴും ഈ സഹോദരിമാർ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നതുപോലും ശ്യാമിലി പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ്.

ഇപ്പോഴിതാ, ചേച്ചിയ്ക്ക് ഒപ്പമുള്ള ദീപാവലി ആഘോഷചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്യാമിലി. യെല്ലോ ഡ്രസ്സിൽ സുന്ദരിയായ ശാലിനിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിനി. പൊതുചടങ്ങുകളിലും പാർട്ടികളിലുമെല്ലാം അപൂർവ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ പോലും ആക്റ്റീവല്ല താരം.

Read more: അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾ

സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിങ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ‘Diverse Perceptions’ എന്ന പേരിൽ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

Read more: അഭിനയം മാത്രമല്ല; ശ്യാമിലിക്ക് വരയും വഴങ്ങും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shamili shalini ajith diwali photos

Next Story
ടോയോട്ടോ വെൽഫയർ സ്വന്തമാക്കി വിജയ്ബാബുVijay Babu, Vijay Babu films, വിജയ് ബാബു, വിജയ് ബാബു സിനിമ, Vijay Babu photo, sufiyum sujathayum, sufiyum sujathayum release, sufiyum sujathayum amazon prime, സൂഫിയും സുജാതയും, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com